എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ് : എത്രയും പെട്ടെന്ന് കുറച്ച് വാക്‌സിന്‍ ഇന്ത്യക്ക് നല്‍കുമോ ? അമേരിക്കയോട് വാക്സിൻ ആവശ്യപ്പെട്ട് പ്രിയങ്ക ചോപ്ര

കൊവിഡ് വ്യാപനം രൂക്ഷമായ ഇന്ത്യക്കായി വാക്സിൻ നൽകുവാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോടും , യുഎസ് സര്‍ക്കാരിനോടും ആവശ്യപ്പെട്ട് ബോളിവുഡ് താരം പ്രിയങ്ക ചോപ്ര.

ആസ്ട്രസെനെക ലോകം മുഴുവന്‍ നല്‍കിയതിന് നന്ദി. പക്ഷെ എന്റെ രാജ്യത്തെ സ്ഥിതി വളരെ മോശമാണ്. എത്രയും പെട്ടെന്ന് കുറച്ച് വാക്‌സിന്‍ ഇന്ത്യക്ക് നല്‍കുമോ എന്നാണ് പ്രിയങ്ക ട്വീറ്റ് ചെയ്തത്.

വാക്സിൻ ലൈവ് എന്ന ക്യാമ്പയിനിന്റെ ഭാഗമായാണ് രാജ്യത്തിന് വേണ്ടി പ്രിയങ്ക ചോപ്ര വാക്സിൻ ആവശ്യപ്പെട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel