ADVERTISEMENT
കോഴിക്കോട് ജില്ലയിൽ കൊവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങൾ ക്രിട്ടിക്കലായി പ്രഖ്യാപിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലധികമായ പ്രദേശങ്ങളെയാണ് ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണായി പ്രഖ്യാപിച്ചത്.ഇവിടങ്ങളിൽ എപ്രിൽ 28 മുതൽ ഒരാഴ്ചത്തേക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
ജില്ലയിലെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്ന സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളാണ് ജില്ലയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായ 10 തദ്ദേശസ്ഥാപനങ്ങളെ ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ്സോണായി പ്രഖ്യാപിച്ചു.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിലധികമുള്ള വേളം, ഒളവണ്ണ , പെരുവയൽ, ചേമഞ്ചേരി, കടലുണ്ടി, മാവൂർ, ഫറോക്ക്, പനങ്ങാട്, ഉള്ളിയേരി, കക്കോടി എന്നീ തദ്ദേശ സ്ഥാപനങ്ങളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ഏപ്രിൽ 28 മുതൽ ഒരാഴ്ചത്തേക്ക് ശക്തമായ നിയന്ത്രണങ്ങൾ ഇവിടങ്ങളിൽ നടപ്പിലാക്കും. ചികിത്സ , മറ്റ് അടിയന്തര ആവശ്യങ്ങൾ എന്നിവയ്ക്കല്ലാതെ
ആളുകൾ വീടുകളിൽ നിന്നും പുറത്തിറങ്ങരുത്. യാതൊരുവിധ കൂടിച്ചേരലുകളും അനുവദിക്കില്ല.
ആശുപത്രികൾ, മെഡിക്കൽ ഷോപ്പുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് തുറന്നു പ്രവർത്തിക്കാം. അനുവദിക്കപ്പെട്ട കടകൾ രാത്രി ഏഴ് മണി വരെ മാത്രമേ തുറക്കാൻ പാടുള്ളൂ. ഹോട്ടലുകളിൽ രാത്രി ഒൻപത് മണി വരെ പാഴ്സൽ അനുവദനീയമാണ്. ഹോട്ടലുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കാൻ അനുവദിക്കില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിൽ കുറയുന്നതു വരെ നിയന്ത്രണങ്ങൾ തുടരാനാണ് ജില്ലാ ഭരണകൂടത്തിൻ്റെ തീരുമാനം.
Get real time update about this post categories directly on your device, subscribe now.