മഹാരാഷ്ട്രയില്‍ കൊവിഡ് മരണങ്ങള്‍ കൂടുന്നു ; 24 മണിക്കൂറിനുള്ളില്‍ 895 മരണങ്ങള്‍

മഹാരാഷ്ട്രയില്‍ വീണ്ടും രോഗവ്യാപനത്തില്‍ കുതിച്ചു ചാട്ടം തുടരുകയാണ്. കൂടാതെ മരണങ്ങള്‍ കൂടുന്നതും സംസ്ഥാനത്തെ ആശങ്കയിലാക്കുന്നു. ആശുപത്രികളില്‍ അത്യാഹിത വിഭാഗങ്ങളില്‍ കിടക്കകളുടെ അഭാവമാണ് മരണസംഖ്യ കൂടുവാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

പകര്‍ച്ചവ്യാധി പടര്‍ന്നുപിടിച്ചതിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന ഏകദിന മരണനിരക്കാണ് ഇന്ന് രേഖപ്പെടുത്തിയത്. 895 മരണങ്ങള്‍ സംസ്ഥാനം റിപ്പോര്‍ട്ട് ചെയ്തു. കൂടാതെ, 66,358 പുതിയ കൊവിഡ് കേസുകള്‍ കൂടി രേഖപ്പെടുത്തി. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6,72,434.

67,752 രോഗികളെ അസുഖം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു. ഇതോടെ രോഗബാധിതരുടെ എണ്ണം 36,69,548 ആയി. സംസ്ഥാനത്ത് രോഗമുക്തി നിരക്ക് 83.21% ആണ്. മരണനിരക്ക് 1.5%. നിലവില്‍ 42,64,936 പേര്‍ വീടുകളില്‍ സമ്പര്‍ക്ക വിലക്കിലും 30,146 പേര്‍ വിവിധ കൊവിഡ് കേന്ദ്രങ്ങളിലൂടെ ചികിത്സയിലാണ്.

മുംബൈയില്‍ 4,014 പുതിയ കേസുകളും 59 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ 8,240 പേര്‍ കഴിഞ്ഞ 24 മണിക്കൂറില്‍ രോഗമുക്തി നേടി. കേസുകളുടെ എണ്ണം 6,35,541 ആയി ഉയര്‍ന്നു. പൂനെ, സോളാപൂര്‍, സതാര എന്നിവ ഉള്‍പ്പെട്ട പൂനെ സര്‍ക്കിളില്‍ 12,215 പുതിയ കേസുകള്‍ രേഖപ്പെടുത്തി.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here