സമൂഹ മാധ്യമങ്ങളില്‍ വൈറലായി കേരള പൊലീസിന്റെ പുതിയ കൊവിഡ് ബോധവല്‍ക്കരണ വീഡിയോ

സമൂഹ മാധ്യമങ്ങളില്‍ വൈറലായി കേരള പൊലീസിന്റെ മീഡിയ സെന്റര്‍ പുറത്തിറക്കിയ പുതിയ കൊവിഡ് ബോധവല്‍ക്കരണ വീഡിയോ. കൊവിഡ് വ്യാപനം രൂക്ഷമാകുന്ന ഈ സാഹചര്യത്തില്‍ രോഗവ്യാപനം തടയാന്‍ സ്വീകരിക്കേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയതാണ് കേരള പോലീസിന്റെ പുതിയ വീഡിയോ.

അടുത്തിടെ തരംഗമായ ‘എന്‍ജോയ് എന്‍ചാമി’ എന്ന ഗാനത്തിന്റെ ഈണത്തില്‍ കൊവിഡ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ വരികള്‍ ചേര്‍ത്ത് ചിട്ടപ്പെടുത്തിയ ഗാനത്തിന് കേരള പൊലീസ് അംഗങ്ങള്‍ തന്നെയാണ് ചുവടു വെച്ചിരിക്കുന്നത്.

മാസ്‌ക് വയ്ക്കുന്നതിന്റെയും സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും മൂല്യങ്ങള്‍ ഓര്‍മ്മപ്പെടുത്തി കൊണ്ടാണ് ഡാന്‍സ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഗാനത്തിന്റെ വരികള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത് ആദിത്യ എസ് നായരും രജീഷ് ലാല്‍ വംശജയും ചേര്‍ന്നാണ്. നഹൂം എബ്രഹാമും നിളയും ചേര്‍ന്ന് ഗാനം ആലപിച്ചിരിക്കുന്നു.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News