കൊവിഡ് ബാധിച്ച് അജ്ഞാതന്‍ മരിച്ചു

കാസര്‍ഗോഡ് കൊവിഡ് ബാധിച്ച് അജ്ഞാതന്‍ മരിച്ചു. കാസര്‍ഗോഡ് ടാറ്റാ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കാസര്‍ഗോഡ് ടൗണില്‍ അവശ നിലയില്‍ കാണപ്പെട്ട ഇദ്ദേഹത്തെ പൊലീസിന്റെ സഹായത്തോടെ കാസര്‍ഗോഡ് ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും കൊവിഡ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തു.

കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കാസര്‍ഗോഡ് അസാപ് സി എഫ് എല്‍ ടി സിയില്‍ പ്രവേശിക്കുകയും ചെയ്തു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇന്നലെ വിദഗ്ധ ചികിത്സക്കായി ടാറ്റാ കൊവിഡ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

അവിടെ വെച്ച് ഇന്ന് രാവിലെയാണ് മരണപ്പെട്ടത്. ഏകദേശം 78 വയസ്സ് തോന്നിക്കുന്ന ഇദ്ദേഹം തമിഴാണ് സംസാരിച്ചിരുന്നത് .

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel