വാക്‌സിന്‍ ചലഞ്ചില്‍ പങ്കാളിയാകാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്

വാക്‌സിന്‍ ചലഞ്ചില്‍ കണ്‍സ്യൂമര്‍ഫെഡ് പങ്കാളിയാകുമെന്ന് കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ മെഹബൂബ്.

ഇതിന്റെ ഭാഗമായി ഇരുപത്തിയഞ്ച് ലക്ഷം രൂപ കണ്‍സ്യൂമര്‍ഫെഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ആദ്യ ഗഡുവായി നല്‍കുമെന്നും ജീവനക്കാര്‍ തങ്ങളുടെ രണ്ട് ദിവസത്തെ ശമ്പളം വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.

ചെയര്‍മാന്‍ വൈസ് ചെയര്‍മാന്‍ എന്നിവര്‍ തങ്ങളുടെ ഒരു മാസത്തെ ഓണറേറിയമാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News