ഭോപാല്‍ എം പിയെ കണ്ടവരുണ്ടോ? കണ്ടെത്തിയാല്‍ പാരിതോഷികം 10000 രൂപ

മധ്യപ്രദേശിലെ ഭോപ്പാല്‍ മണ്ഡലത്തിലെ ബി ജെ പി എം പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ കാണാനില്ലെന്ന കോണ്‍ഗ്രസിന്റെ പരാതിയാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്. കൊവിഡ് കേസുകള്‍ ക്രമാതീതമായി മധ്യപ്രദേശില്‍ ഉയരുന്ന സാഹചര്യത്തില്‍ മണ്ഡലത്തിലെ എം പിയെ എവിടെയും കാണാതായതാണ് പ്രകോപനം. എം പിയെ കണ്ടെത്തുന്നവര്‍ക്ക് മധ്യപ്രദേശിലെ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രവി സക്സേന 10000 രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

ഭോപ്പാലിലെ കൊവിഡ് രോഗികള്‍ക്ക് മരുന്നുകളുടെയും മറ്റ് മെഡിക്കല്‍ ഉപകരണങ്ങളുടെയും കുറവ് നേരിടുന്നുണ്ടെന്ന് രവി സക്സേന പറഞ്ഞു.
എം പി പ്രഗ്യാ സിംഗ് ഠാക്കൂറിനെ പകര്‍ച്ച വ്യാധിയുടെ കാലത്തും ആളുകള്‍ക്ക് ആവശ്യമുള്ള സമയത്തും കാണാനാകില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കഴിഞ്ഞ വര്‍ഷം കൊവിഡ് വ്യാപനം തുടങ്ങിയ സമയത്തും പ്രഗ്യാ സിംഗ് മണ്ഡലത്തില്‍ ഇല്ലായിരുന്നുവെന്ന് സക്സേന ആരോപിച്ചു.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി ബാധിച്ച സംസ്ഥാനമാണ് മധ്യപ്രദേശ്. ഇന്‍ഡോറും ഭോപ്പാലും ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിച്ച ജില്ലകളാണ്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കു ഉപകരിക്കാത്ത എം പിയെ മണ്ഡലത്തിന് എന്തിനാണെന്ന ചോദ്യവും ഉയരുന്നു.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News