കേന്ദ്ര വാക്സിന്‍ നയത്തിനെതിരെ എല്‍ ഡി എഫ് നടത്തുന്ന ഗൃഹാങ്കണ സമരം ഇന്ന്

വീട്ടുമുറ്റങ്ങള്‍ കേന്ദ്രീകരിച്ച് കേന്ദ്ര വാക്സിന്‍ നയത്തിനെതിരെ പ്രതിഷേധവുമായി എല്‍ ഡി എഫ്. വാക്സിന് അമിത വില ഈടാക്കി കൊള്ളനടത്താന്‍ കമ്പനികള്‍ക്ക് അവസരം നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഗൃഹാങ്കണ സമരം ബുധനാഴ്ച നടക്കും.

വൈകിട്ട് 5.30 മുതല്‍ ആറുവരെ വീട്ടുമുറ്റങ്ങളില്‍ പ്ലക്കാര്‍ഡും പോസ്റ്ററും ഉയര്‍ത്തി പ്രവര്‍ത്തകര്‍ പ്രതിഷേധം അറിയിക്കും. കുടുംബാംഗങ്ങളും സമരത്തിന്റെ ഭാഗമാകും.

കോവിഡ് മൂലം പ്രതിസന്ധിയിലായ സംസ്ഥാനങ്ങളെ കൂടുതല്‍ അപകടത്തിലാക്കുന്ന ജനവിരുദ്ധ കേന്ദ്രനയം തിരുത്തണമെന്നാവശ്യപ്പെട്ടാണ് സമരം. രാജ്യത്ത് സൗജന്യ വാക്സിനേഷന്‍ എന്ന ആവശ്യവും സമരത്തിന്റെ ഭാഗമായി കേരളം ഉയര്‍ത്തുന്നുണ്ട്.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News