താനെയിലെ ആശുപത്രിയില്‍ തീപിടിത്തം; നാല് മരണം

താനെയില്‍ പ്രൈംക്രിട്ടികെയര്‍ ആശുപത്രിയില്‍ തീപിടിത്തം. നാല് രോഗികള്‍ മരിച്ചു. വെന്റിലേറ്ററില്‍ ഉണ്ടായിരുന്ന രോഗികളാണ് മരിച്ചത്. ഇരുപതോളം രോഗികളെ ആശുപത്രിയില്‍ നിന്ന് മാറ്റിയതായി പൊലീസ് പറഞ്ഞു. തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച 7 വരെ രോഗികളടക്കം 17ലധികം രോഗികളെ സംഭവസ്ഥലത്ത് ആദ്യം ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഭൂരിഭാഗം രോഗികളെയും അടുത്തുള്ള ബിലാല്‍ ആശുപത്രിയിലേക്കും കല്‍സേക്കര്‍ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.

പുലര്‍ച്ചെ 3.40 ഓടെയാണ് തീ പടര്‍ന്നത്. മൂന്നു അഗ്‌നിശമന സേനാ യൂണിറ്റുകളും അഞ്ചു ആംബുലന്‍സുകളും സ്ഥലത്തെത്തിയിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രണ വിധേയമായെന്നും അധികൃതര്‍ അറിയിച്ചു. ആശുപത്രിയുടെ ഒന്നാം നില പൂര്‍ണ്ണമായും കത്തി നശിച്ചിരുന്നു. മരിച്ചവരുടെ കുടുംബത്തിന് 5 ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപ വീതവും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here