വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ കേരളം; സാധ്യതാ പരിശോധനക്കായി ചര്‍ച്ച

കൊവിഡ് വാക്സിന്‍ ഉത്പാദിപ്പിക്കാന്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെടാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. കേരള സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡില്‍ (കെ എസ് ഡി പി) വാക്സിന്‍ ഉത്പാദനത്തിന്റെ സാധ്യത പരിശോധിക്കാന്‍ വ്യവസായ വകുപ്പ് ചര്‍ച്ച തുടങ്ങി.

ആലപ്പുഴ കലവൂരിലാണ് കെ എസ് ഡി പിയുടെ ആസ്ഥാനം. വാക്സിന്‍ ഉത്പാദനം സംബന്ധിച്ച് വിശദമായ പദ്ധതി കെ എസ് ഡി പി വ്യവസായ വകുപ്പിന് സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. പ്രിന്‍സിപ്പല്‍ സെക്രട്ടറി അടുത്ത ദിവസം സാധ്യതാ പരിശോധനയുമായി ബന്ധപ്പെട്ട് കെ എസ് ഡി പി സന്ദര്‍ശിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിശദമായ പദ്ധതി തയാറാക്കി കേന്ദ്രസര്‍ക്കാരിനു സമര്‍പ്പിക്കാനാണ് ശ്രമം.

പ്ലാന്റ് നിര്‍മ്മിക്കാന്‍ 400 കോടി രൂപ വേണ്ടിവരുമെന്നാണ് ഇപ്പോള്‍ കണക്കാക്കുന്നത്. ഇത് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കണ്ടെത്തണം. പ്ലാന്റിനാവശ്യമായ സ്ഥലസൗകര്യം, വെള്ളം, വൈദ്യുതി, ബോയ്‌ലറുകള്‍, ഫില്ലിങ് സ്റ്റേഷന്‍ തുടങ്ങിയവ കെ എസ് ഡി പിയിലുണ്ട്.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News