മുത്തച്​ഛന്റെ ജീവൻ നിലനിർത്താൻ ഓക്‌സിജനായി സഹായമഭ്യർത്ഥിച്ച് യുവാവ്, കേസുടുത്ത് യു പി പോലീസ്

ലഖ്​നോ: മുത്തച്​ഛന്റെ ജീവൻ നിലനിർത്താൻ ട്വിറ്ററിലൂടെ ഓക്​സിജൻ ചോദിച്ച യുവാവിനെതിരെ ​ യു.പി പൊലീസ് കേസെടുത്തു ​. മനപ്പൂർവം ഭീതി പരത്താൻ ശ്രമിച്ചുവെന്ന്​ ആരോപിച്ചാണ്​ കേസ്​. സംസ്ഥാന സർക്കാറിനും ജനങ്ങൾ​ക്കുമെതിരെ ഇയാൾ കുറ്റം ചെയ്​തുവെന്നാണ്​ കേസെടുത്ത യു.പി പൊലീസി​െൻറ നിലപാട്​.

തിങ്കളാഴ്​ചയാണ്​ ശശാങ്ക്​ യാദവ്​ സോനു സൂദിനെ ടാഗ്​ ചെയ്​ത്​ ട്വിറ്ററിൽ സഹായമഭ്യർഥിച്ച്​ ട്വീറ്റിട്ടത്​. ശശാങ്ക്​ യാദവിന്റെ ട്വീറ്റ്​ സുഹൃത്തുക്കളിലൊരാളായ അങ്കിത്​ യാദവ്​ ഇത്​ റീട്വീറ്റ്​ ചെയ്യുകയും ഒരു ദേശിയ മാധ്യമത്തിന്റെ ​ എഡിറ്ററോട് സഹായം അഭ്യർഥിക്കുകയും ചെയ്​തു. ഇതിന്​ പിന്നാലെ ഷെർവാനി കേന്ദ്രമന്ത്രിയും അമേഠി എം.പിയുമായ സ്​മൃതി ഇറാനിയെ ടാഗ്​ ചെയ്​ത്​ ട്വീറ്റ്​ ചെയ്​തു. സ്​മൃതി ഇറാനി ഉടൻ തന്നെ ഇക്കാര്യത്തിൽ മറുപടി നൽകി. ശശാങ്കിനെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നായിരുന്നു ഇറാനിയുടെ മറുപടി. ഇക്കാര്യം ജില്ലാ ഭരണകൂടത്തേയും പൊലീസിനേയും അറിയിച്ചിട്ടുണ്ടെന്നും ശശാങ്കിനെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും ഇറാനി വ്യക്​തമാക്കി.

പിന്നീട്​ അങ്കിത്​ യാദവ്​​ സുഹൃത്തി​െൻറ മുത്തച്​ഛൻ മരിച്ചുവെന്ന്​ മാധ്യമങ്ങളെ അറിയിച്ചു. തുടർന്ന്​ ഷെർവാനി ഇക്കാര്യം സ്​മൃതി ഇറാനിയെ അറിയിക്കുകയും അവർ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുകയും ചെയ്​തു. പിന്നീട്​ അങ്കിതി​െൻറ മുത്തച്​ഛന്​ ഓക്​സിജ​ൻ ആവശ്യമാണെന്ന്​ ഡോക്​ടർമാർ പറഞ്ഞിട്ടില്ലെന്നും ഇത്തരം ഭീതി പരത്തുന്ന സ​ന്ദേശങ്ങൾ പ്രചരിപ്പിക്കരുതെന്നും ആവശ്യപ്പെട്ട്​ അമേഠി പൊലീസ്​ രംഗത്തെത്തി. ഐ.പി.സി സെക്ഷൻ(188, 269, 505(1)) വകുപ്പുകൾ ചുമത്തിയാണ് പൊലീസ്​ കേസെടുത്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News