കൊവിഡ് രണ്ടാംതരംഗം, മോദി സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രകാശ്​ രാജ്

രാജ്യത്ത്​ കൊവിഡിന്റെ രണ്ടാം തരംഗം ശക്തി പ്രാപിച്ചുക്കൊണ്ടിരിക്കുന്ന ചെയ്യുന്ന സാഹചര്യത്തിൽ, കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച്​ നടൻ പ്രകാശ്​ രാജ്​. 3000 കോടി രൂപ മുടക്കി നിർമിച്ച സർദാർ വല്ലാഭായ്​ പട്ടേൽ പ്രതിമയുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിക്കുന്ന​ പഴയ വിഡിയോ പങ്കുവെച്ചുകൊണ്ടാണ്​ അദ്ദേഹം ട്വിറ്ററിൽ പ്രതികരിച്ചത്​.

ഞാൻ നിങ്ങൾക്ക്​ മുന്നറിയിപ്പ്​ നൽകിയിരുന്നു. കഴിവില്ലാത്ത, വീക്ഷണമില്ലാത്ത, അധകാര ഭ്രമമുള്ള സർക്കാറിനെ കുറിച്ച്​ മുന്നറിയിപ്പ്​ നൽകുന്നത് ഇനിയും തുടരുക തന്നെ ചെയ്യും. ഉണരൂ ഇന്ത്യ… – എന്ന അടിക്കുറിപ്പോടെയാണ്‌ പ്രകാശ്​ രാജ് വിഡിയോ പങ്കുവെച്ചത് .

”ഈ രാജ്യത്തി​െൻറ തലവനെ കുറിച്ച്​ നിങ്ങൾ എന്താണ്​ കരുതുന്നത്​​. കേരളത്തിൽ പ്രളയമുണ്ടായപ്പോൾ അദ്ദേഹം ആദ്യം 100 കോടിയും പിന്നീട്​ 500 കോടിയും നൽകുന്നു. അതേ വ്യക്​തി തന്നെ​ ഒരു പ്രതിമ പണിയാൻ 3000 കോടി ചിലവഴിക്കുന്നു. എത്രത്തോളം വിവേകമില്ലാത്ത നേതാവാണ് നമുക്കുള്ളത്. നിങ്ങളാണ്​ ആ ചോദ്യം ചോദിക്കേണ്ടത്​. എല്ലാവർക്കും അറിയാവുന്ന കാര്യമാണ്​… പൊങ്ങച്ചക്കാരൻ. അഹംഭാവമുള്ള ബുദ്ധിശൂന്യൻ. അയാൾ ഈ രാജ്യത്തോട്​ ഇങ്ങനെ ചെയ്യരുത്​.

തൊഴിലില്ലായ്​മയും കാർഷിക പ്രതിസന്ധികളും നിലനിൽക്കുന്ന ഈ രാജ്യത്തോട്​ ഒരിക്കലും ചെയ്യാൻ പാടില്ലാത്തതാണിത്​. മറ്റൊന്ന്​, അത്​ നമ്മുടെ പണമാണ്​… ഞങ്ങൾ ഭിക്ഷയാചിക്കുന്നതല്ല. ചോദ്യം ചോദിക്കുക തന്നെ വേണം. നികുതി നൽകുന്നവരുടെ പണം ഉപയോഗിച്ച്​ ചെയ്​ത ഈ കാര്യത്തിന്​ അയാളെക്കൊണ്ട്​ മറുപടി പറയിപ്പിക്കുക തന്നെ ചെയ്യണം. ദയവ്​ ചെയ്​ത മാധ്യമങ്ങൾ ഇത്​ പ്രചരിപ്പിക്കണം. 3000 കോടി രൂപയാണ്​… 20000 കോടി ലഭിച്ചാൽ മാത്രം സ്വന്തം കാലിൽ നിൽക്കാൻ സാധിക്കുന്ന ഒരു സംസ്ഥാനത്തിന് അയാൾ,​ 500 കോടി മാത്രമാണ്​ നൽകിയത്”​. -പ്രകാശ്​ രാജ്​ വിഡിയോയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News