എൽ ഡി എഫിന് തുടർഭരണം പ്രവചിച്ച് പ്രമുഖർ : 80 സീറ്റുനേടി എല്‍.ഡി.എഫ് അധികാരത്തിലേക്കെന്ന് എന്‍.എസ്. മാധവൻ

നിയമസഭാ തിരഞ്ഞെടുപ്പില്‍ 80 സീറ്റ് നേടി എല്‍.ഡി.എഫ് അധികാരത്തില്‍ വരുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എന്‍.എസ്. മാധവന്‍. തന്റെ തിരഞ്ഞെടുപ്പ് പ്രവചനം എന്‍.എസ്. മാധവന്‍ ട്വിറ്ററിലാണ് കുറിച്ചത്.

എല്‍.ഡി.എഫ്.- 80, യു.ഡി.എഫ്.- 59, ടി 20- 1 സീറ്റ് എന്നിങ്ങനെയാണ് അദ്ദേഹത്തിന്റെ പ്രവചനം. അദ്ദേഹത്തിന്റെ പ്രവചനത്തില്‍ ബി.ജെ.പി. ഒരു സീറ്റില്‍ പോലും വരുന്നതായി കാണിക്കുന്നില്ല.

ഓരോ ജില്ലയിലെയും യു.ഡി.എഫ്., എല്‍,ഡി,എഫ്. സീറ്റ് കണക്കുകളും അദ്ദേഹം മറ്റൊരു ട്വീറ്റില്‍ കുറിച്ചിട്ടുണ്ട്. നേമത്ത് ബി.ജെ.പിയുടെ സീറ്റ് പോകുമെന്നാണ് അദ്ദേഹം പങ്കുവെച്ച ജില്ല തിരിച്ചുള്ള പ്രവചനപ്പട്ടികയിലുള്ളത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here