‘പ്രിയപ്പെട്ടവര്‍ക്കായി നിങ്ങള്‍ തന്നെ ഓക്സിജന്‍ കണ്ടെത്തൂ’; രോഗികളുടെ ബന്ധുക്കള്‍ക്ക് നോട്ടീസ് നല്‍കി യു പിയിലെ ആശുപത്രികള്‍

‘നിങ്ങളുടെ പ്രിയപ്പെട്ടവരെ ശ്രദ്ധിക്കുന്നതിനായി നിങ്ങള്‍ തന്നെ ഓക്സിജന്‍ സിലിണ്ടറുകള്‍ കൊണ്ടുവരണം’, ഓക്‌സിജന്‍ ക്ഷാമമില്ലെന്ന് പറഞ്ഞ യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശിലെ വിവിധ ആശുപത്രികളില്‍ പതിപ്പിച്ചിരിക്കുന്ന നോട്ടീസ് ആണിത്. ആഗ്രയിലെ പ്രഭാ ആശുപത്രി, ഭഗവതി ആശുപത്രി തുടങ്ങി നഗരത്തിലെ വിവിധ ആശുപത്രികളിലാണ് ഓക്സിജന്‍ ക്ഷാമം നേരിട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നത്. ഇന്ത്യാ ടുഡേയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

ആഗ്രയിലെ ആശുപത്രികള്‍ക്ക് മുന്നില്‍ ഓക്സിജനും ബെഡുകള്‍ക്കും ക്ഷാമം നേരിടുന്നതായി കാണിച്ച് നോട്ടീസുകള്‍ പതിച്ചിട്ടുണ്ട്. മറ്റു ചില ആശുപത്രികള്‍ ഓക്സിജന്‍ സൗകര്യം രോഗികളുടെ വീട്ടുകാര്‍ ഏര്‍പ്പെടുത്തണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രഭാ ആശുപത്രിയിലെ അധികൃതര്‍ ഒരു കൊവിഡ് രോഗിയുടെ ബന്ധുവിന് ഒഴിഞ്ഞ സിലിണ്ടറുകള്‍ നല്‍കി അതില്‍ ഓക്സിജന്‍ നിറയ്ക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഓക്‌സിജന്‍ ലഭിച്ചില്ലെങ്കില്‍ രോഗികള്‍ മരിച്ചു വീഴുന്ന സ്ഥിതിയുണ്ടാകുമെന്നും പ്രഭാ ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. ഓക്സിജന്‍ ഇല്ലെന്ന് ആവശ്യപ്പെട്ട്, ബന്ധപ്പെട്ട അധികാരികളെ പലതവണ വിളിച്ചിട്ടും മെയില്‍ അയച്ചു. എന്നിട്ടും ഓക്സിജന്‍ ലഭിച്ചില്ലെന്നാണ് ഭഗവതി ആശുപത്രിയുടെ മാനേജര്‍ സാരിഖ ഖാന്‍ പറയുന്നത്. ഓക്സിജന്‍ ലഭിക്കുമെങ്കില്‍ സംഘടിപ്പിക്കാനാണ് കൊവിഡ് രോഗികളുടെ ബന്ധിക്കുളോട് തങ്ങള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ആശുപത്രി മാനേജര്‍ പറയുന്നു. എന്നാല്‍ ഓക്‌സിജന്‍ ആവശ്യമുണ്ടെന്നു കാണിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ട യുവാവിനെതിരെ യു പി സര്‍ക്കാര്‍ കേസെടുക്കുകയും ചെയ്തു.

ആശുപത്രിയില്‍ 100ഓളം രോഗികള്‍ ഉണ്ടെന്നും ഈ രോഗികള്‍ക്കെല്ലാം ഓക്സിജന്‍ ആവശ്യമുണ്ടെന്നുമാണ് പ്രഭാ ആശുപത്രിയിലെ അധികൃതര്‍ പറയുന്നത്.’ഓക്സിജന്‍ ലഭിച്ചില്ലെങ്കില്‍ ആളുകള്‍ മരിച്ചു വീഴുന്ന സ്ഥിതിയുണ്ടാകും,’ പ്രഭാ ആശുപത്രിയിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഓക്സിജന്‍ ഇല്ലെന്ന് ആവശ്യപ്പെട്ട്, ബന്ധപ്പെട്ട അധികാരികളെ പലതവണ വിളിച്ചിട്ടും മെയില്‍ അയച്ചു. എന്നിട്ടും ഓക്സിജന്‍ ലഭിച്ചില്ലെന്നാണ് ഭഗവതി ആശുപത്രിയുടെ മാനേജര്‍ സാരിഖ ഖാന്‍ പറയുന്നത്.

നേരത്തെ ആഗ്രയിലെ ആശുപത്രിയില്‍ എട്ടോളം കൊവിഡ് രോഗികള്‍ ഓക്സിജന്‍ ലഭിക്കാതെ മരിച്ചിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശില്‍ ഓക്സിജന്‍ ക്ഷാമം ഇല്ലെന്നാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വാദം. ഇത്തരത്തില്‍ ‘തെറ്റായ വാര്‍ത്തകള്‍’ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കുമെന്നും സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നുമായിരുന്നു ആദിത്യനാഥ് പറഞ്ഞിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News