ഏറ്റവും വേഗത്തിൽ അഞ്ച് കോടിയിലധികം ആളുകൾ കണ്ട ആദ്യ ടീസർ; ഹിറ്റായി ‘പുഷ്പ’

റെക്കോര്‍ഡുകള്‍ തകര്‍ത്ത് അല്ലുവിന്റെ പുഷ്പ ടീസര്‍; ഏറ്റവും വേഗത്തിൽ 50 മില്യൺ ആളുകള്‍ കണ്ട ആദ്യ ടീസർ

ഹൈദരാബാദ്: തെലുങ്ക് സിനിമയില്‍ പുതിയ ചരിത്രം സൃഷ്ടിച്ച് അല്ലു അര്‍ജുന്‍ നായകനാവുന്ന പുഷ്പയുടെ ടീസര്‍. ‘പുഷ്പ രാജിനെ അവതരിപ്പിക്കുന്നു’ എന്ന് പേരിട്ടിരിക്കുന്ന ഈ ക്യാരക്ടര്‍ ടീസര് ഏറ്റവും വേഗത്തിൽ 50 മില്യൺ ആളുകൾ കണ്ട ആദ്യ ടീസർ ആയി മാറി


ഒരു ലക്ഷത്തിൽ അധികം കമന്റുകളും 1.2 മില്യൺ ലൈക്കുകളും ടീസറിന് ലഭിച്ചു. രാജമൗലി ചിത്രങ്ങളായ ആര്‍. ആര്‍. ആര്‍, ബാഹുബലി എന്നിവയുടെയും ബോളിവുഡ് ചിത്രങ്ങളായ രാധേശ്യാമിന്റെയെല്ലാം റെക്കോര്‍ഡുകളാണ് പുഷ്പ തകര്‍ത്തത്.

ടോളിവുഡില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട വീഡിയോയും പുഷ്പയുടെ ക്യാരക്ടര്‍ ടീസര്‍ ആണ്.

24 മണിക്കൂറിനുള്ളില്‍ കണ്ട ഏറ്റവും മികച്ച 5 ടീസറുകളുടെ പട്ടികയില്‍ പുഷ്പയുടെ ടീസറാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. സരിലേരു നീക്കേവരു, ആര്‍.ആര്‍.ആര്‍, സാഹോ എന്നിവയുടെ ടീസറുകളെയാണ് പുഷ്പയുടെ ടീസര്‍ വെട്ടിച്ചത്.

ആഗസ്റ്റ് 13 നാണ് പുഷ്പ റിലീസ് ചെയ്യുന്നത്.ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന ചിത്രത്തില്‍ മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here