കായംകുളം കൊച്ചുണ്ണി’യാവാന്‍ ചെമ്പന്‍ വിനോദ്

സിജു വിൽസൺ നായകനാകുന്ന വിനയൻ ചിത്രം ‘പത്തൊമ്പതാം നൂറ്റാണ്ടിൽ’ കായംകുളം കൊച്ചുണ്ണിയായി ചെമ്പൻ വിനോദ് എത്തുന്നു. ഇതിഹാസ കഥ പറയുന്ന ചിത്രം മലയാളത്തിന്റെ ചരിത്രത്തോട് ചേർന്ന് നിൽക്കുന്ന കഥയാണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വേലായുധ പണിക്കർ എന്ന ചരിത്ര നായകനായിട്ടാണ് സിജു വിത്സൻ എത്തുന്നത്. ഈ ചിത്രത്തിന് വേണ്ടിയുള്ള സിജു വിത്സന്റെ ശാരീരിക മാറ്റം സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായിരുന്നു. കയാദു ലോഹർ എന്ന അന്യഭാഷാതാരമാണ് നായിക.

ചെമ്പൻ വിനോദിന്റെ കരിയറിൽ ആദ്യമായിട്ടയാണ് ഒരു ചരിത്ര നായകന്റെ വേഷം കൈകാര്യം ചെയ്യുന്നത്. വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് ഗോകുലം ഫിലിംസിന്റെ ബാന്നറിൽ ഗോകുലം ഗോപാലനാണ്.

മലയാള സിനിമയിൽ ഇതിനു മുൻപ് കായംകുളം കൊച്ചുണ്ണിയായി വേഷമിട്ട് ശ്രദ്ധേയരായ നടന്മാർ സത്യനും നിവിൻ പോളിയുമാണ്. ഒരേപേരിലെ രണ്ടു ചിത്രങ്ങളാണിവ. 1966ലും, 2018ലുമാണ് ഈ ചിത്രങ്ങൾ റിലീസ് ചെയ്തത്.

ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലനാണ് ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഏറ്റവും വലിയ സാഹസികനും പോരാളിയുമായിരുന്ന നവോത്ഥാന നായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരും, തിരുവിതാംകൂറിനെ വിറപ്പിച്ച തസ്കരവീരൻ കായംകുളം കൊച്ചുണ്ണിയും, മാറുമറയ്ക്കൽ സമരനായിക നങ്ങേലിയും മറ്റനേകം ചരിത്ര പുരുഷൻമാരും കഥാപാത്രങ്ങളാകുന്ന ചിത്രം തന്‍റെ ഡ്രീം പ്രോജക്ട് ആണെന്ന് വിനയൻ വ്യക്തമാക്കിയിരുന്നു.

എം. ജയചന്ദ്രനും റഫീക് അഹമ്മദും ചേർന്നൊരുക്കുന്ന നാലു ഗാനങ്ങൾ ചിത്രത്തിലുണ്ട്. അനൂപ് മേനോൻ, ചെമ്പൻ വിനോദ്, സുധീർ കരമന, സുരേഷ് ക്യഷ്ണ, ഇന്ദ്രൻസ്, രാഘവൻ, അലൻസിയർ, ശ്രീജിത് രവി, സുദേവ് നായർ, ജാഫർ ഇടുക്കി, മണികണ്ഠൻ, സെന്തിൽക്യഷ്ണ, ബിബിൻ ജോർജ്ജ്, വിഷ്ണു വിനയ്, വിഷ്ണു ഗോവിന്ദ്, സ്ഫടികം ജോർജ്, സുനിൽ സുഖദ, ചേർത്തല ജയൻ, ക്യഷ്ണ, ബിജു പപ്പൻ, ബൈജു എഴുപുന്ന, ശരൺ, സുന്ദര പാണ്ഡ്യൻ, ആദിനാട് ശശി, മനുരാജ്, രാജ് ജോസ്, പൂജപ്പുര, രാധാക്യഷ്ണൻ, സലിം ബാവ, ജയകുമാർ (തട്ടീം മുട്ടീം) നസീർ സംക്രാന്തി, കൂട്ടിക്കൽ ജയച്ചന്ദ്രൻ, പത്മകുമാർ, മുൻഷി രഞ്ജിത്, ഹരീഷ് പെൻഗൻ, ഉണ്ണി നായർ, ബിട്ടു തോമസ്, മധു പുന്നപ്ര, ഹൈദരാലി, കയാദു, ദീപ്തി സതി, പൂനം ബജ്‌വ, രേണു സുന്ദർ, വർഷ വിശ്വനാഥ്, നിയ, മാധുരി ബ്രഗാൻസ, ഗായത്രി നമ്പ്യാർ, ബിനി, ധ്രുവിക, വിസ്മയ, ശ്രേയ തുടങ്ങി ഒട്ടേറെ താരങ്ങളും നുറുകണക്കിനു ജൂനിയർ ആർട്ടിസ്റ്റുകളും പങ്കെടുക്കുന്ന സിനിമയാണ് പത്തൊൻപതാം നൂറ്റാണ്ട്.

ക്യാമറ- ഷാജികുമാർ, കലാസംവിധാനം- അജയൻ ചാലിശ്ശേരി, എഡിറ്റിങ്- വിവേക് ഹർഷൻ. മേക്കപ്പ്- പട്ടണം റഷീദ്, കോസ്റ്റും- ധന്യാ ബാലക്യഷ്ണൻ, സൗണ്ട് ഡിസൈൻ സതീഷ്, കോ പ്രൊഡ്യൂസർ- വി സി പ്രവീൺ, ബൈജു ഗോപാലൻ. എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ക്യഷ്ണമൂർത്തി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here