സിനിമയുടെ വലിയ ബഹളത്തിനിടയിൽ നല്ല നിമിഷങ്ങൾ പലപ്പോഴും മറന്നുപോയിട്ടുണ്ട്:മോഹൻലാൽ

മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാലിന്റെയും ഭാര്യ സുചിത്രയുടെയുടെയും 33-ാം വിവാഹവാർഷികമാണ് ഇന്ന്.വിവാഹവാർഷികത്തെക്കുറിച്ച് ജെ ബി ജംഗ്‌ഷനിൽ പങ്കെടുത്ത് മോഹൻലാൽ പറഞ്ഞത് സിനിമയുടെ വലിയ ബഹളത്തിനിടയിൽ നല്ല നിമിഷങ്ങൾ പലപ്പോഴും മറന്നുപോയിട്ടുണ്ട് എന്നാണ്.

തന്നെ ഏറ്റവും സങ്കടപ്പെടുത്തി ഒരു സംഭവത്തെകുറിച്ചാണ് ലാൽ ജെ ബി ജംഗ്‌ഷനിൽ പറഞ്ഞത് പറയുന്നത് .ദുബായിൽ ഒരു ഷൂട്ടിനായി പോകുന്ന സമയത്ത് തന്നെ യാത്ര അയക്കാൻ സുചിത്രയും കൂടെ വന്നു.യാത്രയാക്കി പിരിഞ്ഞ ശേഷം ലോബിയിൽ ഇരിക്കുമ്പോൾ സുചിത്ര വിളിച്ചിട്ടു പറഞ്ഞു കൈയിലുള്ള ബാഗിൽ ഒരു കാര്യമുണ്ട് അതൊന്നു നോക്ക് എന്ന്.”ഞാൻ ബാഗ് തുറന്നു നോക്കുമ്പോൾ അതൊരു സമ്മാനമായിരുന്നു.ഒരു മോതിരം.അതിന്റെ കൂടെ ഒരു ചെറിയ കുറിപ്പ് കൂടിയുണ്ടായിരുന്നു. ഇന്ന് നമ്മുടെ വിവാഹവാര്ഷികമാണ്.ഇതെങ്കിലും മറക്കാതിരിക്കൂ എന്ന്.അതെന്നെ ഭയങ്കരമായി സങ്കടപ്പെടുത്തി.


മറ്റുള്ളവരെ പ്ലീസ് ചെയ്യാൻ തീയതി ഓർത്തുവെച്ചു വിഷ് ചെയ്യുന്ന ആളല്ല ഞാൻ.പക്ഷെ ഇത്തരം ചെറിയ കാര്യങ്ങൾ മറ്റുള്ളവർക്ക് വലിയ കാര്യങ്ങളാണ്.ഞാൻ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കാതിരിക്കുന്ന ആളാണ് എന്ന് എനിക്ക് തന്നെ തോന്നി.ഈ ദിവസമെങ്കിലും മറക്കാതിരിക്കു എന്ന് സുചിത്ര പറഞ്ഞത് എന്നെ വിഷമിപ്പിച്ചു.ചെറിയ കാര്യങ്ങൾ എന്നത് വലിയ കാര്യങ്ങളേക്കാൾ പ്രധാനമാണ് എന്ന് എനിക്ക് മനസിലായി അതിനു ശേഷം ഏപ്രിൽ 28 എന്ന ആ വിവാഹ ദിവസം ഞാൻ മറന്നിട്ടില്ല.എന്റെ ജീവിതത്തിൽ വലിയ തിരിച്ചറിവ് ഉണ്ടാക്കിയ ദിവസമായിരുന്നു അത്.ചെറിയ കാര്യങ്ങൾ ചെയ്യാതിരിക്കരുത് എന്ന് ഞാൻ മനസിലാക്കി.

1988 ഏപ്രില്‍ 28ന് തിരുവനന്തപുരത്തെ ആറ്റുകാല്‍ ഭഗവതി ക്ഷേത്രത്തില്‍ വെച്ചായിരുന്നു മോഹൻലാലിന്റെ വിവാഹം. പ്രശസ്ത തമിഴ് നടനും നിർമ്മാതാവായ കെ. ബാലാജിയുടെ മകളും സുരേഷ് ബാലാജിയുടെ സഹോദരിയുമാണ് സുചിത്ര. ജാതകം ചേരില്ലെന്ന കാരണത്താൽ ആദ്യം വേണ്ടെന്നു വച്ച വിവാഹം രണ്ടു വർഷങ്ങൾക്കു ശേഷം വീട്ടുകാർ നടത്തി കൊടുക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News