യോഗി ഒരു നല്ല മനുഷ്യനാണെന്നും നേതാവാണെന്നും നുണ പറയുന്നവര്‍ക്ക് മുഖത്ത് അടി കിട്ടും: സിദ്ധാർഥ്

യുപിയില്‍ ഓക്‌സിജന്‍ ക്ഷാമത്തെ പറ്റി മിണ്ടരുതെന്ന് പറഞ്ഞ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്. ഓക്സിജന്‍ ക്ഷാമത്തെ പറ്റി മാധ്യമങ്ങളോട് പറയുക, ഓക്സിജന്‍ ഇല്ലെന്ന് പറഞ്ഞ് രോഗികളെ മടക്കി അയക്കുക തുടങ്ങിയവ ചെയ്യുന്ന ആശുപത്രികള്‍ അടച്ചു പൂട്ടുമെന്നാണ് യോഗി പറഞ്ഞത്.ഈ പരാമർശത്തിനെതിരെ നടൻ സിദ്ധാർഥ് ട്വിറ്ററിലൂടെ രംഗത്തെത്തുകയായിരുന്നു

നല്ല മനുഷ്യനാണെന്നും നേതാവാണെന്നും നുണ പറഞ്ഞാല്‍ മുഖത്ത് അടി കിട്ടുമെന്ന് സിദ്ധാര്‍ഥ് യോഗിക്കെതിരെ ട്വീറ്റ് ചെയ്തു . ഓക്‌സിജന്‍ ക്ഷാമമെന്ന് നുണ പറയുന്നവര്‍ക്കെതിരെ യോഗി നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ വാര്‍ത്ത പങ്കുവെച്ചായിരുന്നു സിദ്ധാര്‍ഥിന്റെ ട്വീറ്റ്. ഇതിന് മുമ്പ് സിദ്ധാര്‍ഥ് രാജ്യത്തെ കൊവിഡ് പ്രതിസന്ധിയില്‍ മോദിയെയും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

അതേസമയം സംസ്ഥാനത്തെ നിരവധി ആശുപത്രി ഗേറ്റില്‍ ഓക്സിജന്‍ ലഭ്യമല്ല എന്നും രോഗികളെ എടുക്കുന്നില്ലെന്നും ബോര്‍ഡുകളുണ്ട്. സര്‍ക്കാര്‍ യഥാര്‍ത്ഥ പ്രശ്നം മനസ്സിലാക്കാതെയാണ് ഇത്തരമൊരു നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.

‘എല്ലാ ആശുപത്രികളും സന്ദര്‍ശിച്ച് ഓക്സിജന്‍ വിതരണം ഓഡിറ്റ് ചെയ്യാന്‍ ഞാന്‍ അദ്ദേഹത്തെ ക്ഷണിക്കുന്നു ( ആദിത്യനാഥ്). അദ്ദേഹം സത്യസന്ധമായി അത് ചെയ്യുകയാണെങ്കില്‍ ആശുപത്രികളെയും ജനങ്ങളെയും ഈ ദുരിതസ്ഥിതിയില്‍ ഉപേക്ഷിച്ചതില്‍ അദ്ദേഹം ഖേദിക്കും,’ ലക്നൗവിലെ സ്വകാര്യ ആശുപത്രിയിലെ ഒരു അധികൃതന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലക്നൗവുള്‍പ്പെടെ യുപിയിലെ നിരവധി നഗരങ്ങളിലെ ആശുപത്രികള്‍ ഓക്സിജന്‍ ക്ഷാമം ഉണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ദിനംപ്രതി 300 മുതല്‍ 400 വരെ സിലിണ്ടറുകള്‍ തങ്ങള്‍ക്ക് ആവശ്യമാണെന്നും എന്നാല്‍ 150 എണ്ണം മാത്രമേ ലഭിക്കുന്നുള്ളൂ എന്നാണ് മീററ്റിലെ ആനന്ദ് ആശുപത്രിയിലെ ഡോ സജ്ജയ് ജെയിന്‍ പറയുന്നത്.
യ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here