കൊവിഡ് പ്രതിരോധ പ്രവർത്തനം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടിയിലധികം രൂപ സംഭാവന നൽകി തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്

സംസ്ഥാനത്ത്‌ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സമഗ്ര ഇടപെടലാണ് തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്‌ നടത്തുന്നത്. പ്രളയകാലത്ത് താങ്ങായി നിന്ന ജില്ലാ പഞ്ചായത്ത് കൊവിഡ് കാലത്തും ജനങ്ങൾക്ക് തണലാകുകയാണ് .

ഇതിന്റെ ആദ്യ പടിയായി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് 1,02 ,42, 600 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തു.

ജില്ലാ പഞ്ചായത്തിന്റെ കീഴിലുള്ള നെടുമങ്ങാട്, പേരൂർക്കട, നെയ്യാറ്റിൻകര ജില്ലാ ആശുപത്രികളിൽ കൊവിഡ് വാർഡ് ആരംഭിക്കുകയും കൊവിഡ് ചികിത്സാ ചിലവുകളും ഭക്ഷണവും പൂർണമായും ജില്ലാ പഞ്ചായത്ത്‌ ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്.ഈ ആശുപത്രികളിലേയ്ക്ക് കൊവിഡ് ചികിത്സയുടെ ഭാ​ഗമായി ആവശ്യമായ ആന്റിജൻ കിറ്റ്,പി പി ഇ കിറ്റ്,തെർമൽ സ്കാനർ,എന്നിവ വാങ്ങി നൽകുകയും വാക്സിൻ ലഭ്യമാകുന്ന മുറയ്ക്ക് അവ വാങ്ങി നൽകാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. കിടപ്പു രോഗികൾക്ക് വീട്ടിലെത്തി വാക്സിൻ നൽകാനുള്ള ക്രമീകരണവും ജില്ലാ പഞ്ചായത് ഏറ്റെടുത്തു കഴിഞ്ഞിട്ടുണ്ട്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here