ഐ.പി.എല്ലിൽ നിന്നും പിന്മാറിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി ബാംഗ്ലൂർ താരം ആദം സാംപ ​

ഐ.പി.എല്‍ പതിനാലാം സീസണിൻറെ പകുതിയിൽ വെച്ച്​ ടൂർണമെൻറിൽ നിന്നും പിന്മാറിയതി​െൻറ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ്​ റോയൽ ചലഞ്ചേഴ്​സ്​ ബാംഗ്ലൂരിന്റെ ഓസീസ് താരം ആദം സാംപ. താൻ ഇതുവരെ ഭാഗമായതിൽ ഏറ്റവും ദുർബലമായ ബയോ ബബ്​ൾ സംവിധാനമാണ്​  ഐ.പി.എല്ലിലേതെന്നും​ യു.എ.ഇയിൽ വെച്ച്​ തന്നെ പതിനാലാം സീസണും നടത്തണമായിരുന്നുവെന്നും ആദം സാംപ പറഞ്ഞു.

റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീമിൽ ഉൾപ്പെട്ടിരുന്ന സാംപയും കെയ്ൻ റിച്ചാർഡ്സണും വ്യക്തിപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു തുടക്കത്തിൽ ടൂർണമെൻറിൽ നിന്ന്​ പിന്മാറിയത്​. കഴിഞ്ഞ വർഷം ഐ‌.പി.‌എൽ നടന്ന യു.‌എ.ഇയിൽ തനിക്ക് വളരെയധികം സുരക്ഷിതത്വം അനുഭവപ്പെട്ടതായും സിഡ്‌നി മോണിങ്​ ഹെറാൾഡിനോട് സംസാരിക്കവേ സാംപ പറഞ്ഞു.

”ഇതുവരെ ഏതാനും ബയോ ബബിളുകളില്‍ ഞങ്ങള്‍ ഭാഗമായി കഴിഞ്ഞു. കൂട്ടത്തില്‍ ഏറ്റവും ദുര്‍ബലമായി തോന്നിയത് ഐ.പി.എല്ലിലേത് തന്നെയാണ്​. ആറ് മാസം മുന്‍പ് യു.എ.ഇയില്‍ ഐ.പി.എല്‍ നടന്നപ്പോള്‍ അങ്ങനെ തോന്നിയിരുന്നില്ല. എല്ലാ അര്‍ഥത്തിലും സുരക്ഷിതമാണ് എന്ന തോന്നലാണ് അവിടെയുള്ളപ്പോൾ ഉണ്ടായിരുന്നത്​. ഇത്തവണയും യു.എ.ഇയില്‍ ആയിരുന്നെങ്കില്‍ നല്ലതായിരുന്നു. ഇവിടുത്തെ സാഹചര്യങ്ങള്‍ പരിശീലനം നടത്താന്‍ പോലുമുള്ള പ്രചോദനം നല്‍കുന്നില്ല. ഈ വര്‍ഷം അവസാനമാണ് ടി20 ലോകകപ്പ് ഇവിടെ നടക്കുന്നത്. ക്രിക്കറ്റ് ലോകത്ത് അടുത്ത ചര്‍ച്ചാ വിഷയമാവുന്നത് അതായിരിക്കും”. – സാംപ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News