കേന്ദ്രത്തിന്‍റെ വാക്സിന്‍ 45 വയസ്സിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം

കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കുന്ന കൊവിഡ് വാക്‌സിന്‍ 45 വയസിന് താഴെയുള്ളവര്‍ക്ക് വിതരണം ചെയ്യരുതെന്ന് കേന്ദ്രം. മുന്‍ഗണനാ ഗ്രൂപ്പിന് പുറത്തുള്ളവര്‍ക്ക് വാക്സിന്‍ നല്‍കരുതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നു.

50 ശതമാനം വാക്‌സിന്‍ കേന്ദ്രം വിതരണം ചെയ്യും. ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുന്‍നിര പ്രവര്‍ത്തകര്‍ക്കും 45 വയസിന് മുകളിലുള്ളവര്‍ക്കും നല്‍കുന്നതിനായി ഈ വാക്‌സിന്‍ കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് വിതരണം ചെയ്യുന്നതാണ് എന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം അഡിഷണല്‍ സെക്രട്ടറി മനോഹര്‍ അഖാനിയാണ് ഇക്കാര്യം അറിയിച്ചത്.

കേന്ദ്രം നല്‍കുന്നതിന് പുറമെയുള്ള ബാക്കി ശതമാനം വാക്‌സിന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും വിതരണം ചെയ്യാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കും സംസ്ഥാനവും സ്വകാര്യ ആശുപത്രികള്‍ക്കും വിതരണം ചെയ്യാമെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിപ്പില്‍ പറയുന്നു.

മെയ് 1 മുതല്‍ 18 വയസ്സിന് മുകളിലുള്ള എല്ലാ പൗരന്മാര്‍ക്കും പ്രതിരോധ വാക്‌സിന്‍ ലഭിക്കാനുള്ള തയ്യാറെടുപ്പുകളും കര്‍മ്മ പദ്ധതികളും ആരംഭിച്ചിട്ടുണ്ട്. വാക്‌സിന്‍ എടുക്കാന്‍ പോകുന്നതിന് മുന്നോടിയായി ഓണ്‍ലൈനായി റജിസ്‌ട്രേഷന്‍ ചെയ്യണം.

ഇന്ന് മുതലാണ് രജിസ്ട്രേഷന്‍ ആരംഭിക്കുന്നത്. 18 വയസ്സിനുമുകളിലുള്ളവര്‍ക്ക് കൊവിന്‍ പ്ലാറ്റ്ഫോമിലൂടെയും ആരോഗ്യ സേതു ആപ്പിലൂടെയും വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാം. വെകിട്ട് നാല് മണി മുതല്‍ കൊവിന്‍ ആപ്പില്‍ പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News