രാജ്യത്തെ ഒരു പത്രമെങ്കിലും മോദിയോട് രാജി ആവശ്യപ്പെടുമോ? മാധ്യമപ്രവർത്തക റാണ അയൂബ്

കൊവിഡ് പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് രാജിവെയ്ക്കാന്‍ രാജ്യത്തെ ഏതെങ്കിലും ഒരു പത്രമെങ്കിലും ആവശ്യപ്പെടുമോയെന്ന് മാധ്യമപ്രവര്‍ത്തക റാണ അയൂബ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ യഥാര്‍ഥ കണക്ക് സര്‍ക്കാര്‍ മറച്ചുവെയ്ക്കുകയാണെന്നും റാണ അയൂബ് ആരോപിച്ചു.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ കോവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മോദി ഭരണകൂടം വരുത്തിയ വീഴ്ചകള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനിടെയാണ് രാജ്യത്തെ മാധ്യമങ്ങളോടുള്ള റാണ അയൂബിന്‍റെ ചോദ്യം.

“കൊവിഡ് ബാധിച്ച് ഞങ്ങൾക്ക് നഷ്ടപ്പെട്ടവരുടെ പേരു വിവരങ്ങള്‍ ഇന്ത്യയിലെ ഏതെങ്കിലും പത്രം ഒന്നാം പേജിൽ പ്രസിദ്ധീകരിക്കുമോ? പ്രധാനമന്ത്രിയുടെ ഉത്തരവാദിത്വത്തെ കുറിച്ച് ആരായുകയും മോദിയുടെ രാജി ആവശ്യപ്പെടുകയും ചെയ്യുമോ ഏതെങ്കിലും ഒരു പത്രം? ഒരെണ്ണം പോലുമില്ല. ഒരെണ്ണം പോലുമില്ല”.

കോവിഡ് മരണം സംബന്ധിച്ച് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിടുന്ന കണക്കിന്‍റെ 10 മടങ്ങ് എങ്കിലുമുണ്ട് യഥാര്‍ഥ മരണമെന്നും റാണ അയൂബ് ആരോപിച്ചു. ഓക്സിജന്‍ ക്ഷാമത്തെ കുറിച്ച് പറയുന്നവരുടെ സ്വത്ത് കണ്ടുകെട്ടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഇന്ത്യയിലെ കോവിഡ് സാഹചര്യത്തെ കുറിച്ച് പറയുന്ന ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഡിലീറ്റ് ചെയ്യുകയാണ്. സര്‍ക്കാരിനെ വിമര്‍ശിച്ച തന്‍റെ രണ്ട് ട്വീറ്റുകള്‍ കഴിഞ്ഞ ദിവസം ഡിലീറ്റ് ചെയ്യപ്പെട്ടു. ഇവിടെ ശ്വസിക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും റാണ അയൂബ് പറഞ്ഞു.

രാജ്യത്തെ ജനങ്ങളുടെ അവസ്ഥയെ കുറിച്ച് ഓര്‍ത്ത് സങ്കടമുണ്ട്. പക്ഷേ പ്രധാനമന്ത്രിയോടും ആഭ്യന്തര മന്ത്രിയോടും ഒരു സഹതാപവുമില്ല. അവര്‍ കഴിഞ്ഞ ആഴ്ച തെരഞ്ഞെടുപ്പ് റാലികള്‍ നടത്തുന്ന തിരക്കിലായിരുന്നുവെന്നും റാണ പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel