വാക്‌സിൻ രജിസ്ട്രേഷൻ : കൊവിന്‍ സൈറ്റില്‍ രജിസ്റ്റർ ചെയ്യുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്

കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതിന് പിന്നാലെ കൊവിന്‍ സൈറ്റില്‍ രജിസ്‌ട്രേഷന് എത്തുന്നവരുടെ എണ്ണം ഒരു മിനുട്ടില്‍ ലക്ഷങ്ങളെന്ന് റിപ്പോര്‍ട്ട്. ഒരു മിനുട്ടില്‍ 27 ലക്ഷം ഹിറ്റുകള്‍ ലഭിക്കുന്നുണ്ടെന്നാണ് ഔദ്യോ​ഗിക വൃത്തങ്ങള്‍ പ്രതികരിച്ചത്.

18 വയസിനുള്ളവരുടെ വാക്‌സിനേഷനായുള്ള രജിസ്‌ട്രേഷന്‍ തുടങ്ങിയതിന് പിന്നാലെ കൊവിന്‍ പോര്‍ട്ടല്‍ പ്രവര്‍ത്തനം തടസപ്പെട്ടിരുന്നു. നാല് മണിയോടെയാണ് കൊവിന്‍ ആപ്പ് പ്രവര്‍ത്തനരഹിതമായത്. 4.20 ഓടെ ചിലര്‍ക്ക് വെബ്‌സൈറ്റ് ലഭ്യമായി തുടങ്ങിയെങ്കിലും ഒ.ടി.പി ലഭിക്കാത്തതിനാല്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിരുന്നില്ല.

കൊവിന്‍ വെബ്‌സൈറ്റ് വഴിയും, മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും, ആരോഗ്യ സേതു ആപ്പ് വഴിയുമാണ് വാക്‌സിനായി രജിസ്‌ട്രേഷന്‍ ചെയ്യാന്‍ സാധിക്കുക. 18 വയസ്സിന് മുകളില്‍ ഉള്ളവര്‍ക്കുള്ള വാക്‌സിന്‍ മെയ് 1 മുതലാണ് ആരംഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News