എറണാകുളത്ത് 20000 ഡോസ് വാക്‌സിന്‍ എത്തി ; കൊവിഡ് തീവ്രപരിചരണ സൗകര്യങ്ങള്‍ സജ്ജമാക്കിയതായി മുഖ്യമന്ത്രി

എറണാകുളത്ത് 20000 ഡോസ് വാക്‌സിന്‍ എത്തി. വാക്‌സിന്‍ വിതരണം മറ്റന്നാള്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് അറിയിച്ചു.
സ്വകാര്യ ആശുപത്രികള്‍ക്ക് നേരത്തെ അനുവദിച്ച ഡോസ് വാക്‌സിന്‍ മാത്രം നല്‍കും. എറണാകുളത്ത് രോഗ വ്യാപനം തടയാന്‍ പ്രവര്‍ത്തനം ഊര്‍ജിതമാക്കിയെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

എറണാകുളം ജില്ലയിലെ ഇരുപതിലധികം പഞ്ചായത്തുകളില്‍ കൂടി നിയന്ത്രണം കടുപ്പിക്കും.കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ പ്ലാന്റ് രണ്ട് ദിവസത്തിനകം പ്രവര്‍ത്തനസജ്ജമാകും.ജില്ലയിലെ ഓക്‌സിജന്‍ ബെഡുകളുടെ എണ്ണം കൂട്ടുമെന്നും കളക്ടര്‍ അറിയിച്ചു.

അതേസമയം, എറണാകുളം ജില്ലയിലെ വിവിധ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി കൂടുതല്‍ കോവിഡ് തീവ്രപരിചരണ സൗകര്യങ്ങള്‍ സജ്ജമാക്കിയതായി മുഖ്യമന്ത്രി പിണരായി വിജയന്‍ അറിയിച്ചു.

സര്‍ക്കാര്‍ ആശുപത്രികളില്‍ 196 ഐ.സി.യു കിടക്കുകളും സ്വകാര്യ ആശുപത്രികളില്‍ 228 ഐ.സി.യു കിടക്കുകളും സജ്ജമാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ 539 ഓക്സിജന്‍ കിടക്കകളും സ്വകാര്യ ആശുപത്രികളില്‍ 3988 ഓക്സിജന്‍ കിടക്കകളും ലഭ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News