മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇടത് യുവജന സംഘടനകള്‍ ; ആശുപത്രികളിലെ പഴയ വാര്‍ഡുകള്‍ കൊവിഡ് വാര്‍ഡുകളാക്കി മാതൃകയായി ഡിവൈഎഫ്‌ഐ

മുഖ്യമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് ഇടത് യുവജന സംഘടനകള്‍. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലെ പഴയ വാര്‍ഡുകളില്‍ ഓക്സിജനോട് കൂടിയുള്ള ബെഡ്ഡുകള്‍ ഒരുക്കുകയാണിവര്‍. തികച്ചും സൗജന്യമായാണ് ഈ പ്രവര്‍ത്തികള്‍ നടന്നുവരുന്നത്.

ആലപ്പുഴ ജനറല്‍ ആശുപത്രിയിലാണ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രാവിലെ മുതല്‍ തന്നെ സൗജന്യമായ് കൊവിഡ് വാര്‍ഡുകള്‍ ഒരുക്കുന്നത്.കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തന്നെ ഇതിനു വേണ്ട നിര്‍ദ്ദേശം നല്‍കിയിരുന്നു.ജനറല്‍ ആശുപത്രിയിലെ പഴയ വാര്‍ഡുകളാണ് ആശുപത്രി ജീവനക്കാരുടെ സഹായത്തോടെ ഇവര്‍ പുതിയ കൊവിഡ് വാര്‍ഡുകളാക്കി മാറ്റുന്നത്.

ആലപ്പുഴ ജില്ലയിലെ ഭൂരിഭാഗം സര്‍ക്കാര്‍ അശുപത്രികളിലും ഇത്തരത്തില്‍ വാര്‍ഡുകള്‍ ഒരുങ്ങി കഴിഞ്ഞു. രോഗികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിവൈഎഫ്‌ഐയുടെ സൗജന്യ സേവനം.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News