മണ്ണാര്‍ക്കാട് ദേശീയപാതയില്‍ ലോറി ബൈക്കിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു

മണ്ണാര്‍ക്കാട് ദേശീയപാതയില്‍ കല്ലടിക്കോട് കാഞ്ഞികുളത്ത് ലോറി ബൈക്കിലിടിച്ച് സഹോദരങ്ങള്‍ മരിച്ചു. കോങ്ങാട് മണിക്കശ്ശേരി സ്വദേശികളാണ് മരിച്ചത്. ഇന്ന് വൈകിട്ട് ജോലി കഴഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടം.

കോങ്ങാട് മണിക്കശ്ശേരി ചേരേങ്കല്‍ വീട്ടില്‍ ദാസന്റെ മക്കളായ സജിത്ത് (30), സനൂപ് (27) എന്നിവരാണ് മരിച്ചത്. കെട്ടു പണക്കാരായ ഇരുവരും കല്ലടിക്കോട് ചുങ്കത്ത് നിന്നും ജോലി കഴിഞ്ഞ് കാഞ്ഞികുളത്തെ പെട്രോള്‍ പമ്പില്‍ നിന്ന് പെട്രോള്‍ അടിച്ച് വീട്ടിലേക്ക് പോകും വഴിയാണ് അപകടം.

എഫ്‌സി ഐയില്‍ നിന്നുള്ള ലോഡ് ഇറക്കി മണ്ണാര്‍ക്കാട് ഭാഗത്തുനിന്നും പാലക്കാട്ടേക്ക് പോകുന്ന ലോറി മഴ പെയ്തപ്പോള്‍ റോഡില്‍ തെന്നി തിരിഞ്ഞ് നില്‍ക്കുകയായിരുന്നു. ഈ സമയം ഇതുവഴി ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ലോറി തട്ടുകയും റോഡില്‍ ബൈക്ക് മറിയുകയുമായിരുന്നു.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News