മഹാരാഷ്ട്രയിൽ  ഇന്ന് 985 പേർ  കൊവിഡ് ബാധിച്ച് മരിച്ചു

മഹാരാഷ്ട്രയിൽ ഇന്ന് 985 മരണങ്ങളാണ്  കഴിഞ്ഞ 24 മണിക്കൂറിൽ റിപ്പോർട്ട് ചെയ്തത്.  സംസ്ഥാനത്ത്  63,309 പുതിയ കേസുകൾ കൂടി രേഖപ്പെടുത്തി. ഇതോടെ രോഗബാധിതരുടെ  എണ്ണം 44,73,394 ആയി. മരണസംഖ്യ 67,214 ആയി.

മുംബൈയിൽ 4,966 പുതിയ കേസുകളും 78 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ആകെ കേസുകൾ 6,40,507, ഇത് വരെ രോഗമുക്തി നേടിയവർ  5,60,401

സംസ്ഥാനത്ത് ഇന്ന് 61,181 പേർക്ക് രോഗം ഭേദമായി  ആശുപത്രി വിട്ടു. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 37,30,729 ആയി.  നിലവിൽ 6,73,481 പേരാണ് ചികിത്സയിൽ കഴിയുന്നത്.

28827,862 ലബോറട്ടറി സാമ്പിളുകളിൽ 44,73,394 പേർക്ക് കൊവിഡ് സ്ഥിതീകരിച്ചു. (1686%) . നിലവിൽ 42,03,547 പേർ ഹോം ക്വാറന്റൈനിലും 31,159 പേർ വിവിധ കോവിഡ് കേന്ദ്രങ്ങളിലും ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News