കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ എല്‍ഡിഎഫിന്റെ സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ സമരം നടത്തി

കൊവിഡ് വാക്‌സിന് വില ചുമത്തിയ കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നിലപാടില്‍ പ്രതിഷേധിച്ചാണ് എല്‍ഡിഎഫ് സംസ്ഥാന വ്യാപകമായി ഗൃഹാങ്കണ സമരം നടത്തിയത്. വീട്ടുമുറ്റങ്ങളിലും വിവിധ പാര്‍ട്ടി ഓഫീസുകളിലും നടന്ന സമരത്തിന് എല്‍ഡിഎഫ് നേതാക്കളും കുടുംബാഗങ്ങളും പങ്കെടുത്തു.

എകെജി സെന്ററിന് മുന്നില്‍ നടന്ന സമരത്തിന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍പിളള നേതൃത്വം നല്‍കി. സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി തൃശുരില്‍ സമരത്തില്‍ പങ്കാളിയായി. എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തൃശൂരിലെ വീട്ടിലാണ് പങ്കെടുത്തത്.

സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍, പന്ന്യന്‍ രവീന്ദ്രന്‍ എന്നീവര്‍ സിപിഐ ആസ്ഥാനത്ത് നടന്ന പ്രതിഷേധത്തില്‍ പങ്കാളികളായി. മന്ത്രിമാരും വിവിധ നേതാക്കളും എംഎല്‍എമാരും വിവിധ സ്ഥലങ്ങളില്‍ പങ്കാളികളായി. സ്ത്രീകളും ,പ്രായം ചെന്നവരും, കുട്ടികളും അടക്കം ലക്ഷക്കണക്കിന് ആളുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന സമരത്തില്‍ പങ്കാളികളായത്.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here