
മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ മെയ് 15 വരെ നീട്ടി. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മെയ് 15 വരെ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ നിലനിര്‍ത്തണമെന്ന് നിരവധി മന്ത്രിമാര്‍ ആവശ്യപ്പെടുകയായിരുന്നു. ലോക്ക്ഡൗണ്‍ കാലാവധി നീട്ടുന്നത് രോഗവ്യാപനത്തില്‍ കുറവുണ്ടാകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്.
കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി സംസ്ഥാനത്ത് കൊറോണ വൈറസ് കേസുകളുടെ എണ്ണം കുറഞ്ഞതിന് കാരണം ലോക്ക് ഡൗണ്‍ ആണെന്നും യോഗം വിലയിരുത്തി.
മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ പ്രാഥമിക മാനദണ്ഡങ്ങള്‍ ജനങ്ങള്‍ പാലിക്കണം. അതിനാല്‍ ലോക്ക് ലോക്ക് ഡൗണ്‍ 15 ദിവസം കൂടി നീട്ടുന്നത് സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാന്‍ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ പറഞ്ഞു.
ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here