ബിജെപിയുടെ കുഴല്‍പണം തട്ടിയ സംഭവം ; പ്രതിയുടെ വീട്ടില്‍ നിന്ന് 23 ലക്ഷം രൂപ പിടിച്ചെടുത്തു

ബിജെപിയുടെ തെരഞ്ഞെടുപ്പാവശ്യത്തിനായി കൊണ്ടുപോയ കുഴല്‍പണം ഒരു സംഘം തട്ടിയെടുത്ത സംഭവത്തില്‍ 23 ലക്ഷം രൂപ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി ബാബുവിന്റെ വീട്ടില്‍ നിന്നാണ് തുക കണ്ടെത്തിയത്. പണം കോടതിയില്‍ ഹാജരാക്കും.

കൊടകര കുഴല്‍പ്പണ കേസില്‍ തട്ടിയെടുത്ത 3 കോടി രൂപയുടെ കുഴല്‍പണത്തില്‍ 23 ലക്ഷം രൂപയാണ് പോലീസ് കണ്ടെടുത്തത്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതിബാബുവിന്റെ വീട്ടില്‍ നിന്നാണ് പണം പിടിച്ചെടുത്തത്. നടപടികളുടെ ഭാഗമായി പണം കോടതിയില്‍ സമര്‍പ്പിക്കും. ബാക്കിയുള്ള പണത്തിനായുള്ള അന്വേഷണത്തിലാണ് പൊലീസ്.

അതേസമയം, പണം വരുന്ന വിവരം വിവരം ചോര്‍ത്തിയത് പരാതിക്കാരന്റെ ഡ്രൈവറുടെ സഹായി റഷീദ് ആണെന്ന് വ്യക്കതമായി.
സംഭവത്തിനു ശേഷം ഇയാള്‍ ഒളിവിലാണെന്നും തെരച്ചില്‍ തുടരുന്നതായും തൃശ്ശൂര്‍ റൂറല്‍ എസ്പി ജി. പൂങ്കുഴലി വ്യക്തമാക്കി.

അതേസമയം, പ്രതികളിലൊരാളുടെ ബി.ജെ.പി ബന്ധം പുറത്തു വന്നിരുന്നു. 4ാം പ്രതി ദീപക്കിന്റെ ബി.ജെ.പി ബന്ധമാണ് പുറത്തു വന്നത്.ബി.ജെ.പി വെള്ളിക്കുളങ്കര മേലാ കമ്മിറ്റി അംഗമാണിയാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News