
കൊറ്റുകുളങ്ങരയില്‍ കാറില്‍ എത്തിയ സംഘത്തെ അക്രമിച്ച് പണം തട്ടിയെടുത്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കായംകുളം വില്ലേജില്‍ ചിറക്കടവം മുറിയില്‍ വിജയ ഭവനം വീട്ടില്‍ മിഥുന്‍ (26)നെയാണ് അറസ്റ്റ് ചെയ്തത്. ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുന്നു.
സിപിഎം കൊറ്റുകുളങ്ങര ബി ബ്രാഞ്ച് സെക്രട്ടറിയായ കിഴക്കേ അയ്യത്ത് വീട്ടില്‍ ഷാജഹാനും ഭാര്യ സഹോദരന്‍ കൊറ്റുകുളങ്ങര ഇടശ്ശേരി ജംഗ്ഷന്‍ പൊന്നറ വീട്ടില്‍ മുഹമ്മദ് റാഫിക്കും നേരേയാണ് ആക്രമണം കഴിഞ്ഞ ദിവസം ആക്രമണമുണ്ടായത്.
ഇരുവരും ഭൂമിയിടപാടുമായി ബന്ധപ്പെട്ട ആവശ്യത്തിന് ബാങ്കില്‍ നിന്നും പത്തുലക്ഷം രൂപയുമായി പോകുന്ന വഴിയില്‍ ഇടശ്ശേരി ജംഗ്ഷന് സമീപമായിരുന്നു അക്രമം നടന്നത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന ഷാജഹാനെയും ഭാര്യ സഹോദരന്‍ റാഫിയേയും ബൈക്കുകളിലെത്തിയ അഞ്ചംഗ സംഘം തടഞ്ഞുനിര്‍ത്തി ആക്രമിക്കുകയായിരുന്നു.
അക്രമിസംഘം ഷാജഹാന്റെ കയ്യില്‍ ഇരുമ്പുവടികൊണ്ട് അടിക്കുകയും റാഫിയുടെ കയ്യില്‍ വടിവാള്‍ ഉപയോഗിച്ചു വെട്ടുകയും ചെയ്തു. ഇവരുടെ കൈവശമുണ്ടായിരുന്ന 10 ലക്ഷം രൂപയോളം അക്രമിസംഘം അപഹരിച്ചു.
തുടര്‍ന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമി സംഘത്തില്‍പ്പെട്ട മിഥുനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്കും സാരമായി പരിക്കേറ്റു. മൂന്നു പേരെയും കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here