കോഴിക്കോട് തട്ടിക്കൊണ്ടുപോയ വ്യാപാരി അബ്ദുല്‍കരീമിനെ വഴിയില്‍ ഉപേക്ഷിച്ചു

കോഴിക്കോട് കുന്ദമംഗലത്ത് തട്ടിക്കൊണ്ടുപോയ വ്യാപാരി അബ്ദുല്‍കരീമിനെ വഴിയില്‍ ഉപേക്ഷിച്ചു. അഞ്ച് ലക്ഷം രൂപ നല്‍കാമെന്ന ഉറപ്പിന്മേലാണ് വിട്ടയച്ചതെന്ന് അബ്ദുല്‍ കരിം പറഞ്ഞു. തട്ടിക്കൊണ്ടുപോയത് കച്ചവട പങ്കാളിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷന്‍
സംഘമാണെന്ന അബ്ദുല്‍ കരീമിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

തിങ്കളാഴ്ച്ച വൈകിട്ടാണ് വ്യാപാരിയായ അബ്ദുള്‍ കരീമിനെ തട്ടിക്കൊണ്ട് പോയത്. രണ്ടുദിവസം വയനാട്ടിലെ ഒരു വീട്ടില്‍ താമസിപ്പിച്ചു.മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. പണത്തിന് വേണ്ടിയാണ് ഒരു സംഘം തന്നെ തട്ടിക്കൊണ്ടുപോയതെന്ന് അബ്ദുല്‍ കരീം പറയുന്നു.

30 ലക്ഷം രൂപയാണ് കച്ചവടപങ്കാളിക്ക് നല്‍കാനുള്ളത് അഞ്ച് ലക്ഷം രൂപ ഉടന്‍ നല്‍കിയില്ലെങ്കില്‍ ജീവന്‍ തന്നെ അപകടത്തിലാകുമെന്നാണ് ആശങ്ക. പക്ഷെ പണം കയ്യിലില്ല. അതിനിനി എന്തുചെയ്യണമെന്നും അറിയില്ലെന്നും അബ്ദുള്‍ കരിം പറഞ്ഞു.

ബെംഗലൂരു, വയനാട് കേന്ദ്രീകരിച്ച് സൗന്ദര്യവര്‍ധക ഉല്‍പ്പന്നങ്ങളുടെ കച്ചവടം നടത്തുകയാണ് അബ്ദുള്‍ കരിം.അബ്ദുല്‍ കരീമിന്റെ മൊഴിയെടുത്ത കുന്ദമംഗലം പൊലിസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തട്ടിക്കൊണ്ടുപോയ സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചതായും പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News