കഞ്ചാവ് പ്രതിയില്‍ നിന്നും കൈക്കൂലി വാങ്ങിയ 2 പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

കേസ് ഒതുക്കി തീര്‍ക്കാമെന്ന് പറഞ്ഞ് കഞ്ചാവ് കേസിലെ പ്രതിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തില്‍ രണ്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്തു. ഇരിങ്ങാലക്കുട സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ അനൂപ് ലാലന്‍, വൈശാഖ് രാജ് എന്നിവരെ ആണ് റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്.

കൊടകര കുഴല്‍പ്പണക്കവര്‍ച്ചാ കേസിലും പ്രതിയായ മാര്‍ട്ടിനില്‍ നിന്നാണ് നേരത്തെ കഞ്ചാവ് കേസ് ഒതുക്കാമെന്ന് അറിയിച്ച് 30,000 രൂപയായിരുന്നു വാങ്ങിയെന്നാണ് കണ്ടെത്തല്‍.

കുഴല്‍പ്പണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ മാര്‍ട്ടിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം പുറത്ത് വന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News