
നിലമ്പൂരിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി വി വി പ്രകാശ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം.
ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മഞ്ചേരിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലപ്പുറം ഡിസിസി പ്രസിഡന്റായിരുന്ന വി വി പ്രകാശ് കെ പി സി സി സെക്രട്ടറി, കെ എസ് യു, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ ചുമതലകളും നിര്‍വഹിച്ചിട്ടുണ്ട്.
മൃതദേഹം അല്‍പ സമയത്തിനകം ഡിസിസിയില്‍ എത്തും. മലപ്പുറം ഡി സി സിയില്‍ നിന്ന് 08.30 ന് എടക്കരയിലേക്ക് കൊണ്ട് പോകും. 9.30 മുതല്‍ 12.30 വരെ എടക്കര ബസ് സ്റ്റാന്‍ഡില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്‌ക്കാര ചടങ്ങുകള്‍ മൂന്ന് മണിക്ക് എടക്കര പാലുണ്ട പൊതുശ്മശാനത്തില്‍.
ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here