കൊവിഡ് വ്യാപനം; രാജ്യത്തെ പ്രതിദിന വര്‍ധനവ് 3.8 ലക്ഷം കടന്നു

രാജ്യത്തെ കൊവിഡ് പ്രതിദിന കേസുകള്‍ മൂന്നേ മുക്കാല്‍ ലക്ഷം കടന്നു. തുടര്‍ച്ചായായ ഏഴാം ദിവസവും പ്രതിദിന രോഗബാധ മൂന്ന് ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 3600 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിദിന മരണസംഖ്യ ഇന്നലെയാണ് ആദ്യമായി മൂവായിരം കടന്നിരുന്നത്. രോഗവ്യാപനം തീവ്രമാകുന്നതിനിടെ ഓക്‌സിജന്‍, വാക്‌സിന്‍ പ്രതിസന്ധികളും മാറ്റമില്ലാതെ തുടരുകയാണ്. അതേസമയം, ചൈനീസ് സഹായം സ്വീകരിക്കുന്നതില്‍ ഇന്ത്യ നയം മാറ്റി. ഓക്‌സിജന്‍ കോണ്‍സണ്‍ട്രറ്ററുകളും മരുന്നുകളും സ്വീകരിക്കും.
വിദേശസഹായം വേണ്ടെന്ന പൊതുനയം തല്ക്കാലം മാറ്റിവയ്ക്കുകയാണ് കേന്ദ്രം.

അതേസമയം, ശരീരത്തിലെ ഓക്സിജന്‍ അളവ് പരിശോധിക്കാനുള്ള പള്‍സ് ഓക്‌സി മീറ്റര്‍, അത്യാവശ്യഘട്ടത്തില്‍ ഓക്സിജന്‍ നല്‍കാനുപയോഗിക്കുന്ന ഓക്സിജന്‍ കോണ്‍സന്‍ട്രേറ്റര്‍ തുടങ്ങിയ ഉപകരണങ്ങള്‍ക്കാണ് ക്ഷാമവും വിലയും കൂടിയത്. 450 രൂപയും നികുതിയുമായിരുന്നു കോവിഡിന്റെ തുടക്കത്തില്‍ പള്‍സ് ഓക്‌സി മീറ്ററിനുണ്ടായിരുന്നത്. ഇതിനിപ്പോള്‍ 2000 രൂപയോളമായി.

30,000 രൂപ വിലയുള്ള ഓക്സിജന്‍ കോണ്‍സന്‍ട്രേറ്ററിന് ഇപ്പോള്‍ 60,000-ന് മുകളിലാണ് വില. അതും കിട്ടാനില്ല. ഉപകരണങ്ങള്‍ക്ക് ആളുകള്‍ മുന്‍കൂര്‍ പണം നല്‍കി കാത്തിരിക്കുന്ന സ്ഥിതിയാണെന്ന് മെഡിക്കല്‍ ഉപകരണ വിതരണ കമ്പനിയായ സിംപ്ലക്സിന്റെ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഷമീര്‍ പറഞ്ഞു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here