വിദേശ സഹായം സ്വീകരിക്കാം; നയം മാറ്റി കേന്ദ്രം

വിദേശ സഹായം സ്വീകരിക്കുന്നതില്‍ ഇന്ത്യ താത്ക്കാലിക നയം മാറ്റത്തിനൊരുങ്ങുന്നു. കൊവിഡുമായി ബന്ധപ്പെട്ട സഹായങ്ങള്‍ സ്വീകരിക്കാനാണ് തീരുമാനം. ചൈനയില്‍ നിന്നടക്കം സഹായം സ്വീകരിക്കാന്‍ ഇന്ത്യ തയ്യാറാകുമെന്നാണ് വിവരം.

റെഡ് ക്രോസ് പോലെയുള്ള സംഘടനകള്‍ വഴി സഹായം സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ സഹായം സ്വീകരിച്ചാല്‍ സര്‍ക്കാര്‍ സംവിധാനം വഴി ഉപയോഗിക്കാന്‍ സാധിക്കില്ലെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തല്‍. മാത്രവുമല്ല ഗുണഭോക്താക്കളെ സ്വീകരിക്കുന്നതില്‍ അടക്കം വിവേചനം ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താത്ക്കാലിക നയം മാറ്റത്തിന് രാജ്യം തയ്യാറാകുന്നത്.

ഇതനുസരിച്ച് ചൈനയില്‍ നിന്നടക്കം ഇന്ത്യ സഹായം സ്വീകരിക്കും. ചൈനയില്‍ നിന്ന് ഓക്സിജനും മരുന്നുകളും സ്വീകരിക്കാനാണ് തീരുമാനം. പ്രളയകാലത്ത് സാങ്കേതികത പറഞ്ഞു വിദേശ സഹായം സ്വീകരിക്കുന്നതില്‍ തടസം പറഞ്ഞിരുന്ന കേന്ദ്രമാണിപ്പോള്‍ നയം മാറ്റിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News