എന്തുകൊണ്ട് ആരും മോഡിയുടെ
 രാജി ആവശ്യപ്പെടുന്നില്ല: റാണ അയൂബ്

കൊവിഡ് പ്രതിസന്ധി രൂക്ഷമാക്കിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജിവയ്ക്കണമെന്ന് ആവശ്യപ്പെടാന്‍ രാജ്യത്തെ മാധ്യമങ്ങള്‍ മടിക്കുന്നതെന്തിനെന്ന് പ്രമുഖ മാധ്യമപ്രവര്‍‍ത്തക റാണ അയൂബ്.

മോഡിസര്‍ക്കാരിനെ വിമര്‍ശിച്ചെന്ന പേരില്‍ അവരുടെ രണ്ട് ട്വീറ്റ്‌ കഴിഞ്ഞ ദിവസം ഒഴിവാക്കപ്പെട്ടിരുന്നു. പിന്നാലെയാണ് അവര്‍ അടുത്ത ചോദ്യം ഉന്നയിച്ചത്. കോവിഡ് മരണങ്ങളുടെ ശരിയായ കണക്ക് മറച്ചുവയ്ക്കുന്നു. പുറത്തുവന്നതിന്റെ പത്തിരട്ടി മരണമെങ്കിലുമുണ്ടായി, അവര്‍ ട്വിറ്ററില്‍ കുറിച്ചു.

മോഡിയുടെ പിടിപ്പുകേടിനെ വിമര്‍ശിച്ച് നിരവധി വിദേശമാധ്യമങ്ങള്‍ രംഗത്തുവന്നിരുന്നു. എന്നാല്‍, ഇന്ത്യന്‍ മാധ്യമങ്ങള്‍ ശക്തമായ നിലപാട് സ്വീകരിക്കാന്‍ ഭയക്കുകയാണെന്നാണ് റാണ അയൂബ് ചൂണ്ടിക്കാട്ടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News