റിസൈന്‍ മോദി ഹാഷ്ടാഗ് ക്യാംപയ്ന്‍ നിരോധിച്ച് ഫേസ്ബുക്

പ്രധാനമന്ത്രി നരേന്ദ്രമോദി രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള റിസൈന്‍ മോദി ഹാഷ്ടാഗ് ക്യാംപയ്ന്‍ നിരോധിച്ച് ഫേസ്ബുക്. ട്വിറ്ററില്‍ പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് മണിക്കൂറുകള്‍ക്ക് ശേഷം ഫേസ്ബുക് ഹാഷ്ടാഗ് പുനസ്ഥാപിച്ചു. യാദൃശ്ചികമായി സംഭവിച്ചതാണെന്നാണ് ഫേസ്ബുക്കിന്റെ വിശദീകരണം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള സോഷ്യല്‍ മീഡിയ ഏറ്റെടുത്ത റിസൈന്‍ മോദി (#ഞലശെഴിങീറശ) ഹാഷ്ടാഗ് ക്യാംപയ്‌നാണ് ഫേസ്ബുക് മണിക്കൂറുകളോളം തടഞ്ഞുവച്ചത്. കൊവിഡ് രണ്ടാം തരംഗം രാജ്യത്ത് പൊതുജനാരോഗ്യ ദുരന്തമായി മാറിയതില്‍ ബി ജെ പി സര്‍ക്കാരിനെയും നരേന്ദ്ര മോദിയെയും വിമര്‍ശിച്ച് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പോസ്റ്റുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ റിസൈന്‍ മോദി എന്ന ഹാഷ്ടാഗ് തിരഞ്ഞവര്‍ക്ക് വെബ്സൈറ്റിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ക്ക് വിരുദ്ധമായതിനാല്‍ അത്തരം പോസ്റ്റുകള്‍ ”താല്‍ക്കാലികമായി ഇവിടെ മറച്ചിരിക്കുന്നു” എന്ന മറുപടിയായിരുന്നു ഫേസ്ബുക്കില്‍ നിന്ന് ലഭിച്ചത്. നിരവധി ട്വിറ്റര്‍ ഉപയോക്താക്കള്‍ ഈ വിഷയം ചൂണ്ടിക്കാട്ടി രംഗത്തുവന്നതിനെ തുടര്‍ന്നാണ് മണിക്കൂറുകള്‍ക്ക് ശേഷം ഫേസ്ബുക്ക് പ്രശ്‌നം പരിഹരിച്ചത്.

കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റുകളും നീക്കം ചെയ്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ നേരിട്ടാവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ട്വിറ്ററിന്റെ ഈ നീക്കം. കേന്ദ്രത്തില്‍ ബി ജെ പി അധികാരമേറ്റതിന് ശേഷം സാമൂഹ്യമാധ്യമങ്ങളില്‍ സ്വതന്ത്രാഭിപ്രായത്തിന്റെ വാ മൂടിക്കെട്ടാന്‍ നിരവധിയായ ശ്രമങ്ങള്‍ നടക്കുന്നു എന്ന് പരക്കെ വിമര്‍ശനമുയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News