ദുരിതാശ്വാസ നിധിയിലേക്ക് തിരുവനന്തപുരം നഗരസഭ 2 കോടി രൂപ നൽകി

സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ടി തിരുവനന്തപുരം നഗരസഭ 2 കോടി രൂപ നൽകി. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകും എന്ന സർക്കാരിൻ്റെ പ്രഖ്യാപിത നയത്തോടൊപ്പം നഗരസഭയും അണിചേരുകയാണെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ പറഞ്ഞു .

ആര്യ രാജേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് ചുവടെ

സന്തോഷവും അഭിമാനവും തോന്നിയ ദിവസം…
കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗം അതിരൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭ സർക്കാരിൻ്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളോടോപ്പം ചേർന്ന് പ്രവർത്തിക്കുകയാണ്. ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തി എല്ലാ ജനങ്ങൾക്കും സൗജന്യമായി വാക്സിൻ നൽകും എന്ന സർക്കാരിൻ്റെ പ്രഖ്യാപിത നയത്തോടൊപ്പം നഗരസഭയും അണിചേരുകയാണ്. അതിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി രൂപ നഗരവാസികളെ പ്രതിനിധീകരിച്ചുകൊണ്ട് നൽകാൻ സാധിച്ചു. തുടർന്നും സർക്കാരിൻ്റെ ജനക്ഷേമ പ്രവർത്തനങ്ങളോടൊപ്പം തിരുവനന്തപുരം നഗരസഭ ഉണ്ടാകുമെന്ന് ഉറപ്പു നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News