വ്യാജമദ്യം വിറ്റയാളെ എക്‌സൈസ് സംഘം പിടികൂടി

തിരുവനന്തപുരം നെടുമങ്ങാട് പുത്തന്‍ പാലത്തിന് സമീപം വീട്ടില്‍ ചാരായം വാറ്റിയ ആളെ എക്‌സൈസ് സംഘം പിടികൂടി.തത്തന്‍കോട് സ്വദേശി കണ്ണന്‍ എന്ന് വിളിക്കുന്ന മണികണ്ഠനെയാണ് എക്‌സൈസ് പിടികൂടിയത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മദ്യവില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിയതോടെയാണ് ഗ്രാമ മേഖലയില്‍ വ്യാജ വാറ്റ് സജീവമായത്.ഇതിനെ തുടര്‍ന്ന് മലയോരങ്ങളില്‍ എക്‌സൈസ് പരിശോധന ശക്തമാക്കി. നെടുമങ്ങാട് നടത്തിയ പരിശോധനയില്‍
തത്തന്‍കോട് സ്വദേശി മണികണ്ഠന്റെ വീട്ടില്‍ നിന്ന് 6 ലിറ്റര്‍ ചാരായവും 85 ലിറ്റര്‍ കോടയും പിടികൂടി.

എക്‌സൈസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ക ഴിഞ്ഞ രണ്ട് ആഴ്ചയായി മണികണ്ഠനെ എക്‌സൈസ് സംഘം നീരീക്ഷിച്ചു വരികയായിരുന്നു. എക്‌സൈസ് ഷാഡോ സംഘം കഴിഞ്ഞ ദിവസം നടത്തിയ മിന്നല്‍ പരിശോധനയിലാണ് മണികണ്ഠന്‍ പിടിയിലായത്. .

മണികണ്ഠന്‍ സ്ഥിരമായി ചാരായം വാറ്റി പലസ്ഥലങ്ങളിലും വില്പന നടത്തിയിരുന്നു. ഒരു ലിറ്ററിന് 1000 രൂപയും അര ലിറ്ററിന് 500 രൂപക്കുമായിരുന്നു വ്യാജ മദ്യം വിറ്റിരുന്നത്. വാറ്റിയ ചാരായം സമീപത്തെ മാലിന്യ കുഴിയില്‍ സൂക്ഷിക്കുകയും അവിടെ നിന്നും എടുത്താണ് വില്പന നടത്തുകയും ചെയ്തിരുന്നു. ഒരു ലക്ഷം രൂപ വരുന്ന വാറ്റ് ഉപകരണങ്ങളും എക്‌സൈസ് പിടിച്ച് എടുത്തു. മലയോര മേഖല കേന്ദ്രീകരിച്ച് വന്‍തോതില്‍ പരിശോധന വരും ദിവസങ്ങളില്‍ നടത്താനാണ് എക്‌സൈസിന്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here