കൊവിഡ്​ രൂക്ഷം; ഇന്ത്യൻ യാത്രക്കാർക്ക് ​തായ്​ലാൻഡ് വിലക്കേർപ്പെടുത്തി

ദില്ലി; രാജ്യത്ത് കൊവിഡ്​ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഇന്ത്യൻ യാത്രക്കാർക്ക് വിലക്കേർപ്പെടുത്തി ​തായ്​ലാൻഡ്​. ശനിയാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് തായ്‌ലൻഡിലേക്ക് പ്രവേശിക്കാൻ അനുവാദമില്ലെന്ന് ദില്ലിയിലെ തായ് എംബസി അറിയിച്ചു. അതേസമയം, തായ് പൗരന്മാർക്ക്​ തിരികെ പോകാൻ സൗകര്യമൊരുക്കും. തായ്‌ലൻഡ് പൊതുജനാരോഗ്യ മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം എന്നിവയുടെ മുന്നറിയിപ്പ്​ പ്രകാരമാണ്​ തീരുമാനം.

കൊവിഡി​െൻറ സാഹചര്യത്തിൽ വിദേശ സഞ്ചാരികൾക്കായി തായ്​ലാൻഡിൽ പ്രവേശിക്കാൻ പ്രവേശന സർട്ടിഫിക്കറ്റുകൾ ആവശ്യമാണ്​. ഇന്ത്യയിൽനിന്നുള്ള തായ്​ ഇതര പൗരൻമാർക്ക്​ പ്രവേശന സർട്ടിഫിക്കറ്റ്​ നൽകില്ലെന്ന്​ എംബസി വ്യക്​തമാക്കി. 2021 മെയ് ഒന്നിന്​ ശേഷം ഇന്ത്യയിൽനിന്ന് തായ്‌ലൻഡിലേക്ക് പ്രവേശിക്കാൻ നൽകിയ സർട്ടിഫിക്കറ്റുകൾ റദ്ദാക്കുകയും ചെയ്യും.

മെയിൽ ദില്ലിയിൽനിന്ന് മൂന്ന് വിമാനങ്ങൾ തായ്‌ലൻഡിൽ ഇറങ്ങാൻ അനുമതി നൽകുമെന്നും തായ് എംബസി അറിയിച്ചു. മെയ് 1 , 15, 22 എന്നീ ദിവസങ്ങളിലാണ്​ തായ്​ പൗരൻമാരുമായി വിമാനം പറക്കുക.ഇന്ത്യൻ സഞ്ചാരികൾക്ക്​ ഏറെ പ്രിയപ്പെട്ട​ ഡെസ്​റ്റിനേഷനാണ്​ തായ്​ലാൻഡ്​. കൊവിഡ്​ കാരണം മാസങ്ങളോ​ളം രാജ്യം അടച്ചിട്ടിരിക്കുകയായിരുന്നു. ഇപ്പോൾ കടുത്ത നിബന്ധനകളോടെ വിദേശ സഞ്ചാരികളെ അനുവദിക്കുന്നുണ്ട്​. ഏപ്രിലിൽ 602 ഇന്ത്യക്കാരാണ്​ തായ്​ലാൻഡിൽ എത്തിയത്​.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like