സ്വര്‍ണ്ണം കടത്തിയതിന് തെളിവ് ചോദിച്ച് കോടതി

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ ഡി) രജിസ്റ്റര്‍ ചെയ്ത സ്വര്‍ണക്കടത്ത് കേസില്‍ സന്ദീപ് നായര്‍ക്കും സരിത്തിനും എതിരേ എന്ത് തെളിവാണുള്ളതെന്ന് കോടതി. കുറ്റമൊഴിയല്ലാതെ കേസില്‍ എന്താണ് തെളിവുള്ളതെന്നാണ് കോടതി ചോദിച്ചത്. ഇരുവര്‍ക്കും ജാമ്യം അനുവദിച്ചുള്ള ഉത്തരവിലാണ് കോടതി ഈ പരാമര്‍ശം നടത്തിയിരിക്കുന്നത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടേതാണ് പരാമര്‍ശം.

പ്രതികള്‍ 21 തവണ സ്വര്‍ണം കടത്തിയെന്നും അവസാന തവണയാണ് പിടിയിലായതെന്നും നിങ്ങള്‍ പറയുന്നു. ഇവര്‍ നടത്തിയ കുറ്റസമ്മതമല്ലാതെ ഈ സ്വര്‍ണക്കടത്തിനെല്ലാം എന്ത് തെളിവാണ് നിങ്ങളുടെ പക്കലുള്ളതെന്ന് കോടതി ഇ ഡിയോട് ചോദിച്ചു. രേഖാമൂലമുള്ള മറ്റെന്തെങ്കിലും അന്വേഷണം ഇ ഡി നടത്തിയിട്ടില്ലെന്നും അത്തരത്തിലുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News