കൊവിഡ്: ഉത്തർപ്രദേശിൽ നാളെ മുതൽ ലോക്​ഡൗൺ

ഉത്തർപ്രദേശിൽ കൊവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ നാളെ മുതൽ ലോക്​ഡൗൺ. വെള്ളിയാഴ്ച വൈകിട്ട്​ മുതൽ ചൊവ്വാഴ്ച രാവിലെ ഏഴുമണിവരെയാണ്​ ലോക്​ഡൗണെന്ന്​ വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട്​ ചെയ്​തു.

യു.പിയിൽ ഇന്നലെ 266 പേർക്ക്​ കൊവിഡ്​ മൂലം ജീവൻ നഷ്​ടമായിരുന്നു. 29,824 കൊവിഡ്​ കേസുകളാണ്​ ബുധനാഴ്ച റിപ്പോർട്ട്​ ചെയ്​തത്​. ഇതോടെ രോഗബാധിതരുടെ എണ്ണം 11,82,848 ആയി. മരണസംഖ്യ 11,943ഉം. 3,00,041 പേരാണ്​ കൊവിഡ്​ ബാധിച്ച്​ ചികിത്സയിലുള്ളത്​. ഇതോടെയാണ്​ ലോക്​ഡൗൺ ഏർപ്പെടു​ത്താനുള്ള തീരുമാനം.

നേരത്തേ യു.പിയിൽ സർക്കാർ വാരാന്ത്യ ലോക്​ഡൗൺ ഏർപ്പെടുത്തിയിരുന്നു. രാത്രി കർഫ്യൂവിന്​ പുറമെയായിരുന്നു വാരാന്ത്യ ലോക്​ഡൗൺ​. അലഹബാദ്​ ഹൈക്കോടതിയുടെ നിർദേശം ചോദ്യം ചെയ്​ത്​ യോഗി സർക്കാർ സുപ്രീംകോടതിയെ സമീപിച്ചതിന്​ പിന്നാലെയായിരുന്നു ഇത്​. അലഹബാദ്​, ലഖ്​നൗ, വാരാണസി, കാൺപുർ, ഗൊരഖ്​പുർ തുടങ്ങിയ നഗരങ്ങളിൽ ലോക്​ഡൗൺ ഏർപ്പെടുത്തണമെന്നായിരുന്നു നിർദേശം. എന്നാൽ ഇതിനെതിരെ യോഗി സർക്കാർ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News