മെഡിക്കൽ കോളേജിലെ കൊവിഡ് ഒപി ഇന്നു മുതൽ പുതിയ അത്യാഹിത വിഭാഗത്തിൽ

മെഡിക്കൽ കോളേജ് ഡീലക്സ് പേ വാർഡിനു സമീപത്തെ  കൊവിഡ് ഒപി  ഡെൻ്റൽ കോളേജിന് എതിർവശത്തുള്ള പുതിയ അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റി സ്ഥാപിച്ചു.

ഇന്നു വൈകുന്നേരം 7.30 മുതലാണ് കൊവിഡ് ഒപി പുതിയ അത്യാഹിത വിഭാഗത്തിൽ പ്രവർത്തിച്ചു തുടങ്ങുന്നത്.

രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലസൗകര്യം ആവശ്യമായ പശ്ചാത്തലത്തിലാണ് കൊവിഡ് ഒപിയുടെ പ്രവർത്തനം അത്യാഹിത വിഭാഗത്തിലേയ്ക്ക് മാറ്റുന്നത്.

അത്യാഹിത വിഭാഗത്തിലെത്തുന്ന ആംബുലൻസുകൾ രോഗിയെ ഇറക്കിയ ശേഷം മറ്റു ആംബുലൻസുകളുടെ  സൗകര്യാർത്ഥം മാറ്റിക്കൊടുക്കേണ്ടതുമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News