‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ മോദിയോടും ഷായോടും നടൻ സിദ്ധാർത്ഥ്

ചെന്നൈ: നടൻ സിദ്ധാർത്ഥിന്റെ ഫോൺ​നമ്പർ തമിഴ്​നാട്ടിലെ ബി.ജെ.പി പ്രവർത്തകരും ഐടി സെല്ലും ചേർന്ന് ചോർത്തി. താരം ട്വിറ്ററിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത് . തന്‍റെ ഫോൺ​നമ്പർ ബി.ജെ.പി പ്രവർത്തകർ ചോർത്തിയെന്നും 500ഓളം ഭീഷണി സന്ദേശങ്ങളാണ്​ ലഭിക്കുന്നതെന്നും സിദ്ധാർഥ്​ ട്വീറ്റ്​ ചെയ്​തു.

‘എന്‍റെ ഫോൺനമ്പർ തമിഴ്​നാട്​ ബി.ജെ.പിയും ബി.ജെ.പി ഐ.ടി സെല്ലും ചോർത്തി. 24 മണിക്കൂ​റിനിടെ 500ൽ അധികം കൊലപാതക- ബലാത്സംഗ ഭീഷണി സന്ദേശങ്ങളാണ്​ തനിക്കും തന്‍റെ കുടുംബത്തിനും ലഭിച്ചത്​. ​എല്ലാ നമ്പറുകളും (ബി.ജെ.പി ബന്ധമുള്ളവയാണ്​) പൊലീസിന്​ കൈമാറി.

‘എന്നെ നിശബ്ദനാക്കാനാവില്ല, നിങ്ങള്‍ ശ്രമിച്ചു കൊണ്ടേയിരിക്കൂ’ എന്നും നരേന്ദ്ര മോദിയെയും അമിത് ഷായെയും ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റില്‍ സിദ്ധാര്‍ത്ഥ് പറയുന്നു.

‘നിരവധി സമൂഹമാധ്യമ പോസ്റ്റുകളിൽ ഒരു പോസ്റ്റാണിത്​. തമിഴ്​നാട്​ ബി.ജെ.പി പ്രവർത്തകർ തന്റെ മൊബൈൽ നമ്പർ കഴിഞ്ഞദിവസം ചോർത്തി ജനങ്ങളോട്​ തന്നെ ആക്രമിക്കാനും അപമാനിക്കാനും ആഹ്വാനം ചെയ്യുകയായിരുന്നു. ‘ഇവൻ ഇനിമേല വായ തുറക്ക കൂടാത്​’ (ഇവൻ ഇനിയൊരിക്കലും വായ്​ തുറക്കാൻ പാടില്ല). നമ്മൾ കോവിഡിനെ അതിജീവിച്ചേക്കാം​. ഇത്തരക്കാരെ അതിജീവിക്കു​മോ ?’ -​സിദ്ധാർഥ്​ കുറിച്ചു.

കേന്ദ്രസർക്കാറിന്‍റെ ജന​ദ്രോഹ നടപടികൾക്കെതിരെ നിരന്തരം പ്രതികരിക്കുന്ന വ്യക്തിയാണ്​ സിദ്ധാർഥ്​. കേന്ദ്രസർക്കാർ കൊവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ പരാജയപ്പെട്ടതിനെതിരെയും ഓക്​സിജൻ ക്ഷാമത്തിനെതിരെയും രംഗത്തെത്തിയിരുന്നു.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here