പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു

പുഴയില്‍ വീണ കുഞ്ഞിനെ രക്ഷിക്കുന്നതിനിടെ യുവതി മുങ്ങിമരിച്ചു. മട്ടന്നൂരിലാണ് നാടിനെ നടുക്കിയ സംഭവം. പാളാട് കൊടോളിപ്രം സ്വദേശി അമൃത(25) ആണ് മരിച്ചത്.

പുഴയില്‍ മുങ്ങിയ അയല്‍വാസിയായ കുട്ടിയെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അമൃത ചുഴിയില്‍ പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.

മുണ്ടേരി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ലാബ് അസിസ്റ്റന്റ് സി ബാലകൃഷ്ണന്റേയും പാളാട് രമണിയുടേയും മകളാണ് അമൃത. കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും അമൃതയുടെ ജീവന്‍ രക്ഷിക്കാനായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News