സ്വർണ്ണക്കടത്ത് കേസ് : പ്രതികൾ 21 തവണ സ്വർണ്ണം കടത്തിയെന്നതിന് തെളിവില്ല, തെളിവുകൾ ഹാജരാക്കാൻ ഇ ഡിക്ക് കഴിഞ്ഞിട്ടില്ലെന്ന് വിചാരണക്കോടതി

സ്വർണ്ണക്കടത്ത് കേസിൽ പ്രതികൾ 21 തവണ സ്വർണ്ണം കടത്തിയെന്നതിന് തെളിവില്ലെന്ന് വിചാരണക്കോടതി. പ്രതികളുടെ കുറ്റസമ്മത മൊഴി മാത്രമാണുള്ളതെന്നും തെളിവുകൾ ഹാജരാക്കാൻ ഇ ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. ഒന്നും മൂന്നും പ്രതികളായ സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് ജാമ്യം അനുവദിച്ചുള്ള എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിലാണ് ശ്രദ്ധേയമായ നിരീക്ഷണം.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സരിത്ത് ,സന്ദീപ് നായർ എന്നീ പ്രതികൾക്ക് ഇന്നലെയായിരുന്നു എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജാമ്യം അനുവദിച്ചത്.കുറ്റപത്രം സമർപ്പിക്കുകയും അന്വേഷണം അവസാന ഘട്ടത്തിലെത്തി നിൽക്കുകയും ചെയ്ത സാഹചര്യത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കുന്നുവെന്നാണ് കോടതി ഉത്തരവിൽ പറയുന്നത്.കൂടാതെ കേസിലെ മറ്റ് പ്രതികൾക്ക് ജാമ്യം ലഭിച്ച കാര്യവും കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടൊപ്പമാണ് ഉത്തരവിൻ്റെ പത്താം പേജിൽ കോടതി ശ്രദ്ധേയമായ നിരീക്ഷണം നടത്തിയിരിക്കുന്നത്. അത് ഇങ്ങനെ

” 20 തവണ പ്രതികൾ സ്വർണ്ണം കടത്തിയെന്നും ഇരുപത്തൊന്നാം തവണ സ്വർണ്ണക്കടത്തിന് ശ്രമിച്ചപ്പോഴാണ് പിടിയിലായതെന്നും ഇ ഡി യ്ക്ക് മൊഴി ലഭിച്ചിട്ടുണ്ട്. കേവലം കുറ്റസമ്മത മൊഴി മാത്രമാണിത്. ഇതിന് മറ്റ് തെളിവുകൾ ഹാജരാക്കാൻ ഇ ഡി യ്ക്ക് കഴിഞ്ഞിട്ടില്ല. മാത്രമല്ല 21-ാം തവണ കടത്താൻ ശ്രമിച്ച സ്വർണ്ണം പിടികൂടിയതിനാൽ ഇതുപയോഗിച്ച് സ്വത്ത് സമ്പാദിക്കാൻ പ്രതികൾക്ക് കഴിഞ്ഞിട്ടില്ല.അതിനാൽ കളളപ്പണം വെളുപ്പിക്കൽ കേസ് നിലനിൽക്കില്ലെന്നും കോടതി ഉത്തരവിൽ നിരീക്ഷിച്ചു. സ്വർണ്ണക്കടത്തിന് തെളിവെവിടെ എന്ന് നേരത്തെ പല ഉത്തരവുകളിലും കോടതി ചോദിച്ചിരുന്നു. മാത്രമല്ല, കേസന്വേഷിക്കുന്ന ഇ ഡി ഉദ്യോഗസ്ഥർക്കെതിരെ പ്രതി സന്ദീപ് നായർ ഗുരുതര ആരോപണം ഉന്നയിച്ചിരുന്നു.മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥൻ സമ്മർദ്ദം ചെലുത്തിയെന്നാരോപിച്ച് സന്ദീപ് നായർ എറണാകുളം ജില്ല സെഷൻസ് ജഡ്ജിക്ക് പരാതി അയച്ചിരുന്നു.പരാതി അടുത്ത മാസം കോടതി പരിഗണിക്കാനിരിക്കെയാണ് സ്വർണ്ണക്കടത്തിന് തെളിവ് ഹാജരാക്കാൻ ഇഡിയ്ക്ക് കഴിഞ്ഞില്ലെന്ന പ്രിൻസിപ്പൽ സെഷൻസ് കോടതിയുടെ നിരീക്ഷണം എന്നതും ശ്രദ്ധേയമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News