ഭർത്താവ്​ കൊവിഡ്​ ബാധിച്ച് മരിച്ചതിന്​ പിന്നാലെ ഭാര്യ ആത്മഹത്യ ചെയ്​തു

ഇൻഡോർ :ഭർത്താവ്​ കൊവിഡ്​ ബാധിച്ചു മരിച്ചതിന്​ പിന്നാലെ കോളജ്​ പ്രഫസറായ അധ്യാപിക ആത്മഹത്യ ചെയ്​തു. ബിജാൽപൂർ സ്വദേശിനിയായ നേജ പവാർ (32) ആണ്​ ആത്മഹത്യ ചെയ്തത് .​ രാജേന്ദ്ര നഗർ പോലീസ് സ്റ്റേഷനിലെ എ.എസ്​.പെകുന്ദൻമൽ റായ്​ഗറാണ് വാർത്ത പുറത്തുവിട്ടത് .

നഗരത്തിലെ പ്രമുഖ കോളേജിലെ പ്രഫസറായ യുവതിയുടെ ഭർത്താവ്​ പവൻ പവാർ (35) കൊവിഡ്​ ബാധിച്ചു മരിച്ചിരുന്നു. തുടർന്ന്​ വീട്ടിലേക്ക്​ മടങ്ങിയ ഇവർ ആത്മഹത്യ ചെയ്യുകയായിരുന്നു.

പവൻ വനംവകുപ്പിൻറെ ഡെപ്യൂട്ടി റേഞ്ചറായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്​ പരിശീലനത്തിലായിരുന്നു. കൊവിഡ്​ പകർച്ചവ്യാധി ഭീഷണി മൂലംപരിശീലനം റദ്ദാക്കിയെങ്കിലും പവനിന്​​ കൊവിഡ്​ ബാധിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News