കൊവിഡ് ബാധിച്ച 3000 രോഗികള്‍ കൂട്ടത്തോടെ മുങ്ങി; തെരച്ചില്‍ ശക്തം

ബെംഗളൂരുവില്‍ കൊറോണ വൈറസ് ബാധിതരായ 3000 പേര്‍ മുങ്ങിയതായി റിപ്പോര്‍ട്ട്.

കാണാതായവരെ ഫോണില്‍ കിട്ടുന്നില്ല. തന്നെയുമല്ല പലരും ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്.

വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിന് ബെംഗളൂരു സിറ്റി ഉള്‍പ്പെടെ സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇത്രയുപേരെ കാണാതാകുന്നത്.

കാണാതായവരെ ഉടന്‍ കണ്ടെത്താന്‍ പോലിസിന് നിര്‍ദേശം നല്‍കിയതായി കര്‍ണാടക റവന്യൂ മന്ത്രി അറിയിച്ചു.

രാജ്യത്ത് കൊവിഡ് അതീവ ഗുരുതരമായി ബാധിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക.

കര്‍ണാടകയില്‍ കൊവിഡ് ബാധിതര്‍ക്ക് സര്‍ക്കാര്‍ സൗജന്യ മരുന്ന് നല്‍കുന്നുണ്ടെന്നും 90 ശതമാനം കേസുകളും ഇതിലൂടെ നിയന്ത്രിക്കാമെന്നും പക്ഷേ അവര്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here