ഇബ്രാഹിം കുഞ്ഞിന് വീണ്ടും തിരിച്ചടി: ജാമ്യവ്യവസ്ഥയില്‍ ഇളവില്ല

ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി പാലാരിവട്ടം പാലം അഴിമതിക്കേസിലെ പ്രതിയായ മുന്‍ മന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞ് നല്‍കിയ ഹർജി തള്ളി മൂവാറ്റുപുഴ വിജിലന്‍സ് കോടതി.

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ തിരുവനന്തപുരത്തേക്ക് പോകണം, എം.എല്‍.എ ക്വാട്ടേഴ്‌സ് ഒഴിയണം എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹർജി നല്‍കിയത്. എന്നാല്‍ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുത്തു എന്ന് പ്രോസിക്യൂട്ടര്‍ അറിയിച്ചു. ഇതോടെയാണ് ഹർജി തള്ളിയത്. നിലവിലെ ജാമ്യവ്യവസ്ഥ പ്രകാരം ഇബ്രാഹിം കുഞ്ഞിന് ജില്ല വിട്ടു പോകാനാകില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News